Book released | 'ന്യൂജെൻ മോശക്കാരല്ല'; മാതൃകാപരമായ ഇടപെടലുകളാണ് കുടുംബാന്തരീക്ഷത്തിൽ മാതാപിതാക്കളിൽ നിന്ന് ഉണ്ടാവേണ്ടതെന്ന് ഡോ. എംകെ മുനീർ; അബ്ദുൽ അസീസ് മാസ്റ്റർ കാഞ്ഞങ്ങാടിൻറെ കൃതി ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു
ദുബൈ: (www.kasargodvartha.com) മാതൃകാപരമായ ഇടപെടലുകളാണ് കുടുംബാന്തരീക്ഷത്തിൽ മാതാപിതാക്കളിൽ നിന്ന് ഉണ്ടാവേണ്ടതെന്നും എന്നും അനുസരണമല്ല, അനുകരണമാണ് കുട്ടിയുടെ പ്രകൃതമെന്നും മുൻ മന്ത്രി ഡോ. എംകെ മുനീർ എംഎൽഎ അഭിപ്രായപ്പെട്ടു. ന്യൂജെൻ മോശക്കാരല്ല. അവരെ വഴി നടത്താൻ, വഴി അറിയുന്ന ഒരാൾ വേണം. അതാണ് രക്ഷിതാവ്. അവരോടുള്ള സ്നേഹം ഉള്ളിൽ കൊണ്ടുനടന്നാൽ പോര, പ്രകടിപ്പിച്ചു കൊണ്ട് അവരെ ബോധ്യപ്പെടുത്താൻ കഴിയണം. കുട്ടികൾക്ക് ഇഷ്ടമുള്ളതെല്ലാം നൽകുമ്പോൾ, പഴയകാലത്ത് കുട്ടികൾ കരുതിയത് അത് തങ്ങളോടുള്ള സ്നേഹ പ്രകടനമാണെന്നാണ്.
എന്നാൽ ഡിജിറ്റൽ പശ്ചാത്തലത്തിൽ ജീവിക്കുന്ന ന്യൂജെൻ കരുതുന്നത്, അവയൊക്കെ രക്ഷിതാക്കളുടെ ബാധ്യതയെന്നാണ്. അപ്പോൾ പിന്നെ സ്നേഹം എന്താണെന്ന് പ്രത്യേകമായി അവരെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.. ഈ ബോധ്യപ്പെടലിനാവശ്യമായ മാതൃകാപരമായ ഇടപപെടലുകളാണ് കുടുംബാന്തരീക്ഷത്തിൽ മാതാപിതാക്കളിൽ നിന്ന് ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ശാർജ എക്സ്പോ സെന്ററിൽ ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച അക്ഷര പെരുമ പരിപാടിയിൽ, മുൻ ജില്ലാ കെ സ് ടി യു സെക്രടറിയും കേരള വഖഫ് ബോർഡ് പ്രീമാരിറ്റൽ റിസോർസ് പേഴ്സണുമായ അബ്ദുൽ അസീസ് മാസ്റ്റർ കാഞ്ഞങ്ങാട് രചിച്ച 'ജീവിത രസതന്ത്രത്തിന്റെ കാണാപ്പുറങ്ങൾ തേടി' എന്ന പുസ്തകത്തിന്റെ യുഎഇ തല പ്രകാശനം എംഎസ്‌എഫ് ദേശീയ പ്രസിഡന്റ് പിവി അഹ്‌മദ് സാജുവിന് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു എംകെ മുനീർ.
പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് എംസി ഹുസൈനാർ ഹാജി ഉദ്‌ഘാടനം ചെയ്തു. ഹംസ തൊട്ടി, ഹനീഫ് ചെർക്കള, റഈസ് തലശേരി, അശ്റഫ് കൊടുങ്ങല്ലൂർ, സ്വാദിഖ് തിരുവനന്തപുരം, ജലീൽ പട്ടാമ്പി, എൻഎഎം ജാഫർ, മുജീബ് മെട്രോ, സിബി കരീം ചിത്താരി, ജമാൽ ബൈത്താൻ, അഫ്സൽ മെട്ടമ്മൽ,
റാഫി പള്ളിപ്പുറം, റശീദ് ഹാജി കല്ലിങ്ങൽ, സിഎച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, അശ്റഫ് പാവൂർ, യൂസുഫ് മുക്കൂട്, ഫൈസൽ പട്ടേൽ, ഡോ. ഇസ്മാഈൽ, ഇബ്രാഹിം ബേരിക്ക, റശീദ് ആവിയിൽ, ശബീർ കൈതക്കാട്, മൻസൂർ മർത്യാ, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, അബ്ദുല്ല ഗോവ തുടങ്ങിയവർ സംബന്ധിച്ചു. ഹനീഫ് ടിആർ മേൽപറമ്പ് നന്ദി പറഞ്ഞു.