ദുബൈയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 7 മരണം, 35 പേര്‍ക്ക് ഗുരുതരം; മരിച്ചവരില്‍ 4 ഇന്ത്യക്കാര്‍
May 23, 2017, 21:57 IST
ദുബൈ: (www.kasargodvartha.com 23.05.2017) ദുബൈയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഡ്രൈവറുള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ദുബൈയിലെ അല്‍ ജെലിസ് സ്ട്രീറ്റില്‍ ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് ഇന്ത്യക്കാരും രണ്ട് നേപ്പാള്‍ വംശജരും ഒരു പാകിസ്ഥാനിയും ഉള്‍പ്പെട്ടിട്ടുണ്ട്.
ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് ദുബൈ ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സൈഫ് മുഹയ്ര്‍ അല്‍ മസ്‌റൂയി പറഞ്ഞു. നിയന്ത്രണം വിട്ട ബസ് എതിര്‍ വശത്തു കൂടി വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ 41 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകട വിവരം അറിഞ്ഞയുടന്‍ തന്നെ ദുബൈ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. അപകടത്തില്‍ പെട്ട് ബസില്‍ കുടുങ്ങിയ 22 പേരെ വിദഗ്ധ സംഘമെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Gulf, news, Accident, Bus, Dubai, Death, India, World, 7 killed, 35 hurt in horrific Dubai bus-truck collision

Photo Credit: Khaleejtimes