city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Won the record | മിനുറ്റുകൾക്കുള്ളിൽ യുഎഇയെ കുറിച്ചുള്ള അനവധി ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ; ബ്രിടീഷ് വേള്‍ഡ് റെകോര്‍ഡിലും ഇന്‍ഡ്യ ബുക്‌സ്‌ ഓഫ് റെകോര്‍ഡിലും ഇടം നേടി കാസർകോട്ടെ 6 വയസുകാരി

ദുബൈ: (www.kasargodvartha.com) ചുരുങ്ങിയ സമയത്തിനുള്ളിൽ യുഎഇയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകി കാസർകോട് സ്വദേശിയായ ആറ് വയസുകാരി ദി ബ്രിടീഷ്‌ വേൾഡ്‌ റെകോർഡ്, ഇൻഡ്യ ബുക്സ്‌ ഓഫ്‌ റെകോർഡ് എന്നിവയിൽ ഇടം നേടി. മേൽപറമ്പ സ്വദേശി ശബീർ - ശമീമ ചെമ്മനാട് ദമ്പതികളുടെ മകൾ ഹനം സഹ്‌റ ശബീർ ആണ് അപൂർവ നേട്ടം കൈവരിച്ചത്.
  
Won the record | മിനുറ്റുകൾക്കുള്ളിൽ യുഎഇയെ കുറിച്ചുള്ള അനവധി ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ; ബ്രിടീഷ് വേള്‍ഡ് റെകോര്‍ഡിലും ഇന്‍ഡ്യ ബുക്‌സ്‌ ഓഫ് റെകോര്‍ഡിലും ഇടം നേടി കാസർകോട്ടെ 6 വയസുകാരി

കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും വേഗതയിൽ ഉത്തരം എന്ന റെകോർഡാണ് ഹനം കുറിച്ചത്. 1971 -2022 യുഎഇ കാലഘട്ടങ്ങളിലെ ജനറൽ നോളജ് അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. രണ്ട്‌ മിനുറ്റിനുള്ളിൽ 45 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകി ദി ബ്രിടീഷ്‌ വേൾഡ്‌ റെകോർഡും, ഒരു മിനുറ്റിനുള്ളിൽ 33 ഉത്തരങ്ങൾ നൽകി ഇൻഡ്യ ബൂക്സ്‌ ഓഫ്‌ റെകോർഡുമാണ് ഹനം നേടിയത്‌.

ദുബൈ ഇൻഡ്യൻ ഹൈസ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഹനം. മലർവാടി ബാലസംഘം ചെമ്മനാട് യൂനിറ്റ് അംഗം ആണ്. നാലാം ക്ലാസ്‌ വിദ്യാർഥിനി ഹിന സഹോദരിയാണ്.

Keywords:  Dubai, Kasaragod, Kerala, News, Gulf, Top-Headlines, Student, Chemnad, 6-year-old girl from Kasaragod enters to British World Record and India Books of Record.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia