city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

UAE | 51-ാമത് ദേശീയ ദിന നിറവില്‍ യുഎഇ; പ്രവാസികളുടെ സ്വപ്ന ഭൂമിയെ ഓര്‍ക്കുമ്പോള്‍

-മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com) ഡിസംബര്‍ രണ്ട്, യുഎഇയുടെ ദേശീയ ദിനം. വഴിയോരങ്ങളും, കെട്ടിടങ്ങളും വാഹനങ്ങളും ഗ്രാമങ്ങളും സ്ഥാപനങ്ങളുമെല്ലാം അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്. യുഎഇ എന്ന മൂന്നക്ഷരം കേള്‍ക്കുമ്പോള്‍ രോമാഞ്ചത്താല്‍ കുളിര് കൊള്ളുകയാണ് സ്വദേശികളും വിദേശികളുമടക്കമുള്ള ലക്ഷക്കണക്കിന് പേര്‍. പല രാജ്യക്കാരും, മതസ്ഥരും, വേഷങ്ങളും, ഭാഷകളും സംഗമിക്കുന്ന ഭൂമിയാണ് യുഎഇ. ജാതിയോ മതമോ വേര്‍തിരിവില്ലാതെ തോളോട് തോളുകള്‍ ചേര്‍ന്ന് ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കുന്ന മണലാരണ്യമാണ് യുഎഇ.
               
UAE | 51-ാമത് ദേശീയ ദിന നിറവില്‍ യുഎഇ; പ്രവാസികളുടെ സ്വപ്ന ഭൂമിയെ ഓര്‍ക്കുമ്പോള്‍

പല മേഖലകളിലായി ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നവരുടെ നാടാണ് ഈ ചുട്ടു പൊള്ളുന്ന മരുഭൂമി. കച്ചവടങ്ങളില്‍ മികവു പുലര്‍ത്തുന്നവരും, മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവരുമാണിവിടെ കൂടുതലായിട്ടുള്ളത്. പട്ടിണിയില്ലാതെ അന്നമൂട്ടിയുറപ്പിക്കുന്ന നാടാണത്. നിയമങ്ങളും, നിയമാവലികളും എല്ലാവര്‍ക്കും ഒരുപോലെയാണ്. ഭരണവും, ഭരണകര്‍ത്താക്കളും വിദേശികളെന്നോ സ്വദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി കാണുന്നവരാണ്.
    
UAE | 51-ാമത് ദേശീയ ദിന നിറവില്‍ യുഎഇ; പ്രവാസികളുടെ സ്വപ്ന ഭൂമിയെ ഓര്‍ക്കുമ്പോള്‍

1971 ഡിസംബര്‍ രണ്ട്, ബ്രിട്ടീഷുകാരില്‍ നിന്നും യുഎഇയ്ക്ക് മോചനം ലഭിച്ചു. അബുദബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ നേതൃത്വത്തില്‍ ആറ് എമിറേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഫെഡറേഷന് രൂപം നല്‍കി. ഒരു വര്‍ഷത്തിന് ശേഷം റാസ് അല്‍ ഖൈമയും ഏഴാമത്തെ എമിറേറ്റായി ഫെഡറേഷനില്‍ ചേര്‍ന്നു. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, അജ്മാന്‍, ഉമ്മു അല്‍ കുവൈന്‍, റാസ് അല്‍ ഖൈമ എന്നീ എമിറേറ്റുകള്‍ ചേര്‍ന്നതാണ് നിലവിലെ യുഎഇ എന്ന രാഷ്ട്രം. ഏറ്റവും വലിയ സാമ്പത്തിക ശക്തിയും, ഏറ്റവും വലിയ എണ്ണ ഉല്‍പാദന കേന്ദ്രവും അബുദാബിയാണ്. കേരളവും യുഎഇയും തമ്മില്‍ ഊഷ്മളമായ ബന്ധമാണുള്ളത്. വ്യാപാര പരമായും മറ്റും എന്നും നല്ല സൗഹാര്‍ദത്തിലും, ഐക്യത്തിലുമാണ് ഈ അറേബ്യന്‍ നാടുമായി മലയാളികള്‍ക്കുള്ളത്.
              
UAE | 51-ാമത് ദേശീയ ദിന നിറവില്‍ യുഎഇ; പ്രവാസികളുടെ സ്വപ്ന ഭൂമിയെ ഓര്‍ക്കുമ്പോള്‍

51-ാമത് യുഎഇയുടെ ദേശീയ ദിനം കടന്നു വരുമ്പോള്‍ മനസില്‍ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും കുളിരുകളാണ് കോരിച്ചൊരിയുന്നത്. 26 വര്‍ഷക്കാലം പ്രവാസിയായി ഇവിടെ സന്തോഷത്താല്‍ ജീവിച്ച ഒരാളാണ് ഞാന്‍. നാട്ടില്‍ ജീവിക്കുമ്പോഴും മനസ് നിറയെ ആ മണലാരണ്യമാണ് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്. പച്ചപ്പുതച്ചു നില്‍ക്കുന്ന പാര്‍ക്കുകളും, മാനം മുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന മനോഹരങ്ങളായ കെട്ടിടങ്ങളും നയനമനോഹരമാണ്. ദേശ, ഭാഷ, ജാതി, മത ഭേദമന്യേ വേര്‍തിവില്ലാതെ ജീവിക്കുന്നവരുടെ നാടാണിത്. കുടുംബങ്ങളൊത്ത് ജീവിക്കുന്നവരും, ബാച്ചിലറായി കഴിയുന്നവരും ഒരുപോലെ വസിക്കുന്നു.

സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തി ഹൈടെക് വികസനക്കുതിപ്പിലൂടെ മുന്നേറുകയാണ് ഇന്നീ രാജ്യം. ബുര്‍ജ് ഖലീഫ മുതല്‍ കണ്ണഞ്ചിപ്പിക്കുന്ന മറ്റനേകം അംബരചുംബികളും മ്യൂസിയങ്ങളുമുണ്ട്. ബഹുനില കെട്ടിട സമുച്ചയങ്ങളും റോഡുകളും മെട്രോയും തുടങ്ങി വികസനത്തേരോട്ടം നടത്തുന്നത് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെയും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമിന്റെയും നേതൃത്വത്തിലാണ്. ഈ മനോഹര നിമിഷത്തില്‍ രാജ്യത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേരുന്നു.

Keywords:  Article, Gulf, Dubai, UAE, Celebration, 51st National Day of UAE.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia