കുവൈതില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പ്രവാസി മരിച്ചു
കുവൈത് സിറ്റി: (www.kasargodvartha.com 12.10.2021) കുവൈതില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. 48 വയസുകാരന് അപകടസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ്, പാരാമെഡികല്‍, ഫയര്‍ഫോഴ്സ് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
അതേസമയം കുവൈതിലെ അല്‍ ബിദാ ബീചില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണ്. ബീചിലെത്തിയ പത്തംഗ സംഘത്തില്‍ ഉള്‍പെട്ട ഒരാളെയാണ് കണ്ടെത്താനുള്ളത്. നാല് പേരാണ് തിരയിലകപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ പിന്നീട് ആശുപത്രിയില്‍ മരണപ്പെട്ടു.
Keywords: Kuwait, Kuwait City, News, Gulf, World, Top-Headlines, Accident, Death, Vehicle, 48 year old expatriate died in road accident in Kuwait