ഖത്വറില്‍ കോവിഡ് നിയമലംഘനം; നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു, 416 പേര്‍ പിടിയിലായതായി അധികൃതര്‍
Jan 12, 2022, 07:24 IST
ദോഹ: (www.kasargodvartha.com 12.01.2021) ഖത്വറില്‍ കോവിഡ് നിയമം ലംഘിച്ച 416 പേര്‍ കൂടി പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അധികൃതര്‍. ഇവരില്‍ 320 പേര്‍ മാസ്‌ക് ധരിക്കാത്തതിനും 83 പേര്‍ സാമൂഹിക യ്കലം പാലിക്കാത്തതിനുമാണ് നടപടി നേരിട്ടത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലികേഷന്‍ ഇല്ലാതിരുന്നതിന് 13 പേരെയും പിടികൂടി.
എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്വറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുകയാണ്.

അതേസമയം ഖത്വറില്‍ 4,169 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 828 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,49,607 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. കോവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് റിപോര്‍ട് ചെയ്തത്. 621 പേരാണ് ഖത്വറില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആകെ 2,78,698 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
Keywords: Doha, Qatar, COVID-19, Mask, Top-Headlines, Gulf, World, Treatment, 416 people referred to prosecution for violating Covid-19 precautionary measures
Keywords: Doha, Qatar, COVID-19, Mask, Top-Headlines, Gulf, World, Treatment, 416 people referred to prosecution for violating Covid-19 precautionary measures