24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 331 പേര്‍ക്ക്; കോവിഡിന്റെ പിടിയിലകപ്പെട്ട് സൗദി അറേബ്യ, മരണസംഖ്യ 29
Apr 5, 2020, 12:15 IST
റിയാദ്: (www.kasargodvartha.com 05.04.2020) കോവിഡിന്റെ പിടിയിലകപ്പെട്ട് സൗദി അറേബ്യ. 24 മണിക്കൂറിനിടെ 331 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2370 ആയി. 29 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. മലയാളികളും ഇതില്‍ ഉള്‍പെടും.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതായുള്ള കണക്ക് പുറത്ത് വിട്ടത്. മക്കയിലാണ് പുതിയ കേസുകളില്‍ 72 എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മക്കയില്‍ ആകെ രോഗികളുടെ എണ്ണം 393 ആയി. റിയാദില്‍ 44, ജിദ്ദയില്‍ 32, ഖതീഫില്‍ എട്ട്, ഖോബാറില്‍ ആറ്, ദഹ്‌റാനില്‍ അഞ്ച്, ദമ്മാമിലും താഇഫിലും നാല്, മദീനയിലും ഖമീസ് മുശൈത്തിലും മൂന്ന്, ഹൊഫൂഫില്‍ രണ്ട് എന്നിങ്ങിനെയാണ് പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.
420 പേര്‍ അസുഖം പൂര്‍ണമായും ഭേദപ്പെട്ട് ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Keywords: Riyadh, COVID-19, Gulf, News, Saudi Arabia, Death, Report, case, hospital, Health-Department, 331 new covid cases in Saudi Arabia