കോവിഡ് 19; ഒമാനില്‍ 3 ദിവസത്തിനിടെ മരിച്ചത് 31 പേര്‍, 3,139 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Apr 5, 2021, 09:31 IST
മസ്‌കത്ത്: (www.kasargodvartha.com 05.04.2021) ഒമാനില്‍ 3139 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് 31 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 2,038 പേര്‍ രോഗമുക്തരായി. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.
രാജ്യത്ത് ഇതോടെ ആകെ മരിച്ചവരുടെ ആകെ എണ്ണം 1712 ആയി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 146,677 ആയി ഉയര്‍ന്നു. 97 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 590 ആയി. ഇതില്‍ 186 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
Keywords: Muscat, News, Gulf, World, Top-Headlines, Death, COVID-19, Treatment, 3,139 new coronavirus cases, 31 deaths reported in Oman.