അബുദാബിയില്‍ വിഷവാതകം ശ്വസിച്ച് കാസര്‍കോട് സ്വദേശി മരിച്ചു
Nov 21, 2016, 14:40 IST
അബുദാബി: (www.kasargodvartha.com 21/11/2016) അബുദാബിയില്‍ വിഷവാതകം ശ്വസിച്ച് കാസര്‍കോട് സ്വദേശിയി ഉള്‍പെടെ മൂന്ന് പേര്‍ മരിച്ചു. മധൂര്‍ മന്നിപ്പാടി വിവേകാനന്ദ നഗറിലെ സോമയ്യ-ഗിരിജ ദമ്പതികളുടെ മകന്‍ അശോകന്‍ (32) ആണ് മരിച്ചത്. മരിച്ച മറ്റു രണ്ട് പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സൗത്ത് വിംഗ്‌സ് ഇന്റീരിയര്‍ കമ്പനിയിലെ ജോലിക്കാരനാണ് അശോകന്‍.
ബത്തീനിലെ ജോലിസ്ഥലത്തുവെച്ചാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. ജോലിക്കിടെ വിഷവാതകം ശ്വസിച്ചാണ് മൂന്ന് പേരും മരിച്ചത്. മരണവിവരം നാട്ടില്‍ അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അശോകന്റെ വിവാഹം നടന്നത്. ഭാര്യ ദീപയെ അബുദാബിയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ് അപകടം. വിവാഹത്തിന് ശേഷം ജൂണ്‍ 28ന് ആണ് അശോകന്‍ അബുദാബിയിലേക്ക് മടങ്ങിയത്.
മൃതദേഹം ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അശോകന്‍ ജോലിചെയ്യുന്ന കമ്പനി അധികൃതരും അബുദാബി കെ എം സി സി ഭാരവാഹികളും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശ്രമം നടത്തിവരികയാണ്.
Also read:
എങ്ങനെയാണ് രണ്ടായിരത്തിന്റെ നോട്ട് സ്കാൻ ചെയ്യുമ്പോൾ മോഡിയും നൂറിന്റെ നോട്ടിൽ പിണറായിയും പ്രസംഗിക്കുന്നത്? സാങ്കേതിക വിദ്യ ഇതാണ്
Also read:
എങ്ങനെയാണ് രണ്ടായിരത്തിന്റെ നോട്ട് സ്കാൻ ചെയ്യുമ്പോൾ മോഡിയും നൂറിന്റെ നോട്ടിൽ പിണറായിയും പ്രസംഗിക്കുന്നത്? സാങ്കേതിക വിദ്യ ഇതാണ്
Keywords: Obituary, Kasaragod, Top Headlines, Death, Abudhabi, Gulf, 3 dies after inhalation of toxic gas