സൗദിയിലും യു എ ഇയിലും ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശികള്‍ മരണപ്പെട്ടു
May 21, 2020, 12:47 IST
ദുബൈ: (www.kasargodvartha.com 21.05.2020) സൗദിയിലും യു എ ഇയിലും ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശികള്‍ മരണപ്പെട്ടു. കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി ആരിക്കാടി (59)യാണ് ദമ്മാമില്‍ മരണപ്പെട്ടത്. ബട്ടംപാറ സ്വദേശി മധുസൂദനന്‍ (58) ആണ് ദുബൈയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ദമ്മാം അല്‍ഖോബാറിലായിരുന്നു മൊയ്തീന്‍ കുട്ടിയുടെ ജോലി. രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. 25 വര്‍ഷമായി സൗദിയിലുളള മൊയ്തീന്‍ കുട്ടി റസ്റ്റോറന്റ് ജീവനക്കാരനായാണ് ജോലി ചെയ്തിരുന്നത്.
28 വര്‍ഷം യു എ ഇയില്‍ കെട്ടിട നിര്‍മാണ മേഖലയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത ശേഷം പ്രവാസ ജീവിതം മതിയാക്കി പോയ മധുസൂദനന്‍ എട്ടു മാസം മുമ്പാണ് വീണ്ടും യു എ ഇയിലെത്തിയത്. തുടര്‍ന്ന് പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഭാര്യ: നീന. മക്കള്‍: മനീഷ, സഞ്ജയ് (ദുബൈ), മോണ്ടി.
Keywords: Dubai, Kasaragod, Gulf, Kerala, News, Natives, Death, 2 Kasaragod natives died in Gulf