ഖത്തറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് 2 മലയാളികള്‍ മരിച്ചു
Nov 18, 2017, 10:33 IST
ദോഹ: (www.kasargodvartha.com 18/11/2017) ഖത്തറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ടു മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂര്‍ തെക്കന്‍കൂറ്റൂര്‍ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് അലി (42), കോഴിക്കോട് ഒളവണ്ണ ജി.എ കോളജ് പോസ്റ്റ് മാത്ര കുളങ്ങര പറമ്പ വടക്കഞ്ചേരി പ്രവീണ്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ജോലിസ്ഥലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗിലെ ജീവനക്കാരാണ് ഇരുവരും. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
ഷാഹിദയാണ് മുഹമ്മദ് അലിയുടെ ഭാര്യ. മൊയ്തീന്‍കുട്ടി- ഇയ്യാച്ചക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രവീണ്‍ കുമാറിന്റെ ഭാര്യ: ചാന്ദ്നി. ഭാസ്ക്കരന്‍ വടക്കഞ്ചേരി- ലക്ഷ്മി ദമ്പതികളുടെ മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Gulf, Road, Vehicle, Death, Qatar, Obituary, Deadbody, Top-Headlines, 2 died in accident at Qatar