പത്തൊമ്പതാം ഘട്ട ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ മെയ് 25ന്
Apr 17, 2012, 23:11 IST
കുവൈറ്റ്: കുവൈറ്റ് കേരള ഇസ്ളാഹി സെന്റര്‍ ക്യൂ.എച്.എല്‍.സി. വകുപ്പിന് കീഴില്‍ പത്തൊമ്പതാം ഘട്ട ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മെയ് 25 വെള്ളിയാഴ്ച നടക്കുമെന്ന് സെന്റര്‍ ക്യൂ.എച്.എല്‍.സി. സെക്രട്ടറി സക്കൂര്‍ കൊയിലാണ്ടി അറിയിച്ചു. പരിശുദ്ധ ഖുര്‍ആനിലെ 56,58 അദ്ധ്യായങ്ങളായ അല്‍വാഖിഅ, അല്‍ മുജാദില എന്നീഭാഗങ്ങള്‍, പ്രശസ്ത പണ്ഡിതന്‍ മര്‍ഹൂം അമാനി മൌലവി രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തെ അടിസ്ഥാനമാക്കി നടക്കുന്ന പരീക്ഷക്ക് കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ തയാറാക്കിയതായി ഇസ്ളാഹി സെന്റര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അപേക്ഷാ ഫോറവും ബുക്ക് ലെറ്റുകളും ഇസ്ലാഹി സെന്ററിന്റെ യൂണിറ്റ് ഭാരവാഹികളില്‍ നിന്നും മലയാളം ഖുതുബ നടക്കുന്ന പള്ളികളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 90993775, 97686620, 22432079.
Keywords: 19th kuwait islahi center, Quran examination