ഒമാനില്‍ 1,657 പേര്‍ക്ക് കൂടി കോവിഡ്; 30 മരണം
മസ്‌കത്ത്: (www.kasargodvartha.com 18.10.2020) ഒമാനില്‍ പുതുതായി 1,657 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കൂടി കണക്കുകള്‍ ഒരുമിച്ചാണ് ഞായറാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,09,953 ആയി.
ആകെ 1,101 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ 95,624 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 86.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 518 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 203 പേര്‍ ഗുരുതരാവസ്ഥയിലാണ്.
Keywords: News, Gulf, World, Top-Headlines, COVID-19, Death, Treatment, hospital, 1,657 new covid cases, 30 deaths reported in Oman