ഹോം ക്വാറന്റീന്‍ ലംഘിച്ച 10 പേര്‍ ഖത്വറില്‍ അറസ്റ്റില്‍
ദോഹ: (www.kasargodvartha.com 21.05.2021) ഹോം ക്വാറന്റീന്‍ ലംഘിച്ച 10 പേര്‍ കൂടി ഖത്വറില്‍ അറസ്റ്റില്‍. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
Keywords: Doha, News, Gulf, World, Top-Headlines, Arrest, COVID-19, Mask, 10 arrested for violating home quarantine