സി.ബി ഹനീഫിന് ഒഐസിസി യാത്രയയപ്പ് നല്കി
Nov 21, 2011, 07:50 IST
ദുബായ്: നീണ്ട 32 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ച് നാട്ടിലേക്ക് മടങ്ങുന്ന കാസര്‍കോട് ഡിസിസി മെമ്പര്‍ സി.ബി.മുഹമ്മദ് ഹനീഫിന് ദുബായ് ഒഐസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. ദുബായ് ഒഐസിസി പ്രസിഡന്റ് എം.ജി.പുഷ്പാങ്കരന് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും നല്കി. ഒഐസിസിക്ക് കരുത്തനായ ഒരു നേതാവിനെയാണ് നഷ്ടപ്പെടുന്നതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് കോടോത്ത് അദ്ധ്യക്ഷത വഹിച്ചു. ദുബായ് ഒഐസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി പുന്നക്കല്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.
ദുബായ് ഒഐസിസി ജനറല്‍ സെക്രട്ടറി സി.ആര്.ജി. നായര്‍, ഷാര്‍ജ ഒഐസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ബി.എം.റാഫി, ബിനോയ് പൂച്ചക്കാട്, മുഹമ്മദലി പാലോത്ത്, ടി.വി.ആര്.സൂരജ്, നവീന്‍ ബാബു തൃക്കരിപ്പൂര്‍, പി. അജയന്, മാധവന് പള്ളം, റഹ്മാന് കല്ലായം, ഹമീദ്സഫര് എന്നിവര്‍ സംസാരിച്ചു. സി.ബി.ഹനീഫ് മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി നൗഷാദ് കന്യപ്പാടി സ്വാഗതവും നിധീഷ് യാദവ് നന്ദിയും പറഞ്ഞു.
Keywords: OICC, kasaragod, Dubai,Gulf