city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.പി.എമ്മില്‍ പോലും ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം ചര്‍ച്ചയാവുന്നു: ചെര്‍ക്കളം അബ്ദുല്ല

സി.പി.എമ്മില്‍ പോലും ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം ചര്‍ച്ചയാവുന്നു: ചെര്‍ക്കളം അബ്ദുല്ല
'കാരുണ്യവര്‍ഷം' ബ്രാഷര്‍ പ്രകാശനം ചെര്‍ക്കുളം അബ്ദുല്ല നിര്‍വഹിക്കുന്നു
ദോഹ: സി.പി.എമ്മിന്റെ സമ്മേളനങ്ങളില്‍ പോലും മുസ്‌ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം ചര്‍ച്ചയാവുന്നുവെന്ന് കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. ജില്ലാ കെ.എം.സി.സി 'കാരുണ്യവര്‍ഷം' പദ്ധതി പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗിന്റെ സംഘടിത ശക്തിക്ക് പോറലേല്‍ക്കാതെ സൂക്ഷിക്കുന്നതിന് സഹായകരമായി പ്രവര്‍ത്തിക്കുന്ന പോഷകസംഘടനയാണ് കെ.എം.സി.സി അദ്ദേഹം അഭിപ്രായപ്പെട്ടു.

കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ബോധവത്കരണവും നിരന്തരമായി നാം നടത്തേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ പറഞ്ഞു. ഉപഭോഗ സംസ്‌കാരത്തിന് ലോകം അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജീവിത ശൈലീ രോഗങ്ങള്‍ വ്യാപകമാവുകയാണിപ്പോള്‍. ഡയാലിസിസ് മെഷീനുകള്‍ നല്‍കുമ്പോള്‍ ഡയാലിസിസ് ആവശ്യം വരാത്ത, രോഗം വിമുക്തമായ സാഹചര്യമുണ്ടാക്കാനായി ബോധവത്കണവും നാം നടത്തേണ്ടതുണ്ട്. വിവര വിസ്‌ഫോടനം മനുഷ്യന് തന്നെ ആപത്തായി മാറിയ സാഹചര്യത്തിലാണ് നാമുള്ളത്. ഐ. ടി. പ്രയോജനപ്പെടുത്തി പാവങ്ങളെ കൊല്ലുന്ന ലോക സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. കമ്പ്യൂട്ടറുകള്‍ക്ക് വിധേയരായ കുട്ടികളാണ് പുതിയ തലമുറയിലുള്ളത്. അത്തരക്കാരെ ശരിയായ ദിശയിലേക്ക് കൊണ്ടുവരേണ്ടതും കാരുണ്യപ്രവര്‍ത്തനമാണെന്ന് ഖാദര്‍ വ്യക്തമാക്കി.

ഖത്തര്‍ കെ. എം. സി. സി സംസ്ഥാന പ്രസിഡന്റ് പി. എസ്. എച്ച്. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കെ. എം. സി. സി പ്രസിഡന്റ് എം. വി. ബഷീര്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതിയംഗം എസ്. എ. എം. ബഷീര്‍ 'കാരുണ്യ വര്‍ഷം-2013' വിശദീകരിച്ചു. സാമൂഹ്യ സന്നദ്ധ മേഖലയിലെ മികവിന് എം. പി. ഷാഫിഹാജിക്ക് കെ. എന്‍. എ ഖാദറും ചെര്‍ക്കുളം അബ്ദുല്ലയ്ക്ക് പി. കെ. അബ്ദുല്ലയും ഉപഹാരം കൈമാറി.

കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍സെക്രട്ടറി എം. സി. ഖമറുദ്ദീന്‍, കെ. എം. സി. സി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി നിഅമത്തുല്ല കോട്ടക്കല്‍, മുസ്‌ലിം ലീഗ് കാസര്‍ക്കോട് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹിമാന്‍, മുംബൈ കേരളാ മുസ്‌ലിം ജമാഅത്ത് ഉപദേശക സമിതി ചെയര്‍മാന്‍ ടി. എ. ഖാലിദ്, എ. എം. കടവത്ത്, ഇന്‍കാസ് നേതാവ് കെ. കെ. ഉസ്മാന്‍ സംസാരിച്ചു. കെ. എസ.് അബ്ദുല്ലക്കുഞ്ഞി സ്വാഗതവും അഷ്‌റഫ് ആനക്കല്‍ നന്ദിയും പറഞ്ഞു.

Keywords: Qatar, Kasaragod, KMCC, Karunyavarsham, Project, Inauguration, Cherkalam Abdulla, Muslim League, Doha, Malayalam news, Gulf, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia