സാമൂഹ്യ സേവനം വിശ്വാസിയുടെ ബാധ്യത: അബ്ബാസലി ശിഹാബ് തങ്ങള്‍
Nov 28, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 28/11/2015) സ്വന്തം രാജ്യത്തെ പോലെ തന്നെ നാം ജോലി ചെയ്യുകയും, ജീവിക്കുകയും ചെയ്യുന്ന രാജ്യത്തെ സ്‌നേഹിക്കുകയും, അവരുടെ സാമൂഹ്യ - സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്യുന്നത് സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളത്തിന്റെ മത വൈജ്ഞാനിക രംഗത്ത് ഇന്ന് കാണുന്ന പുരോഗതിക്ക് യു.എ.ഇ നല്‍കിയ സംഭാവന മഹത്തരമാണെന്നും, ഈ രാജ്യത്തെ ഭരണാധികാരികളുടെ കാരുണ്യ പ്രവര്‍ത്തനം ലോകത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച 'ക്ലീന്‍ അപ്പ് ദി വേള്‍ഡ് 'ശുചിത്വ യജ്ഞത്തില്‍ പങ്കെടുത്ത എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്‌റ്റേറ്റ് കമ്മിറ്റിയുടെ വിഖായ വളണ്ടിയര്‍ വിങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ നാഷനല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ശുഹൈബ് തങ്ങള്‍, വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഹക്കീം ഫൈസി, ഹൈദരലി ഹുദവി, സെക്രട്ടറി ഹുസൈന്‍ ദാരിമി, വര്‍ക്കിംഗ് സെക്രട്ടറി മന്‍സൂര്‍ മൂപ്പന്‍, ദുബൈ സ്‌റ്റേറ്റ് ആക്ടിംഗ് പ്രസിഡണ്ട് ഇ.പി.എ ഖാദര്‍ ഫൈസി, ജനറല്‍ സെക്രട്ടറി മുസ്തഫ മൗലവി ഞങ്ങാട്ടിരി, കെ.ടി അബ്ദുല്‍ ഖാദര്‍ മൗലവി, സക്കരിയ്യ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
സ്‌റ്റേറ്റ് ഭാരവാഹികളായ അബു താഹിര്‍ തങ്ങള്‍ തൃശൂര്‍, കബീര്‍ അസ്അദി പെരുമ്പട്ട, നാസര്‍ റഹ് മാനി, ശറഫുദ്ദീന്‍ പെരുമാളാബാദ്, ഫാസില്‍ മെട്ടമ്മല്‍, ഉസ്മാന്‍ പറമ്പത്ത്, ടി.എം.എ സിദ്ദീഖ് വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് സുബൈര്‍ മാങ്ങാട്, ഹസന്‍ രാമന്തളി, ശമീം പന്നൂര്‍, ജലീല്‍ എടക്കുളം, സൈനുല്‍ ആബിദീന്‍ പാലക്കാട്, അഭിലാഷ് തൃശൂര്‍, ഹാരിസ് വയനാട് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച ജില്ലാ കമ്മിറ്റിക്ക് സ്‌റ്റേറ്റ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക ഉപഹാരം കണ്ണൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി കരസ്ഥമാക്കി. കാസര്‍കോട് ജില്ല രണ്ടാം സ്ഥാനവും, കര്‍ണാടക സ്‌റ്റേറ്റ് മൂന്നാം സ്ഥാനവും നേടി.
Keywords : Dubai, Kasaragod, Kerala, Gulf, SKSSF, Inauguration, Clean Up The World.