ഫസല്‍ ഇര്‍ഷാദിനെ അനുമോദിച്ചു
May 26, 2015, 08:00 IST
അബുദാബി: (www.kasargodvartha.com 26/05/2015) പ്ലസ് ടു പരീക്ഷയില്‍ ഗള്‍ഫില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അബുദാബി മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഫസല്‍ ഇര്‍ശാദിനെ ആര്‍.എസ്.സി നാദിസിയ സെക്ടര്‍ അനുമോദിച്ചു. മലപ്പുറം ജില്ലയിലെ തിരുന്നാവായ മുട്ടിക്കാട് നടക്കാവ് സ്വദേശിയും അബുദാബിയിലെ പച്ചക്കറി വ്യാപാരിയുമായ ഹംസയുടെയും അസ്മയുടെയും മകനാണ് ഫസല്‍.
സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിലും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. മോഡല്‍ സ്‌കൂളിലെ കഴിഞ്ഞ വര്‍ഷത്തെ ഹെഡ്‌ബോയ് കൂടിയായിരുന്നു. 2012 -13 വര്‍ഷങ്ങളില്‍ അബുദാബി സോണ്‍ ആര്‍.എസ്.സി സാഹിത്യോത്സവത്തില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം കലാ പ്രതിഭയായിരുന്നു. നാല് വര്‍ഷമായി സാഹിത്യോത്സവത്തിലെ സ്ഥിര സാന്നിധ്യമാണ്.
പ്രസംഗം, കഥ, ക്വിസ്, ചിത്ര രചന എന്നിവയില്‍ പ്രത്യേക കഴിവും ഫസലിനുണ്ട്. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പഠിക്കുവാനാണ് ഫസലിന് താല്‍പര്യം. നാദിസിയ സെക്ടര്‍ കണ്‍വീനര്‍ താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നേതാക്കളായ ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് ഈശ്വര മംഗലം, പി.വി അബൂബക്കര്‍ മൗലവി എന്നിവര്‍ അനുമോദിച്ചു. ഫഹദ് സഖാഫി, സിദ്ദീഖ് പൊന്നാട്, കുഞ്ഞിബോവിക്കാനം എന്നിവര്‍ സംബന്ധിച്ചു.

Keywords : Abudhabi, Gulf, Felicitation, Examination, Education, plus-two, Fazal Irshad.