city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പ്രവാചകരും വിമോചനദൗത്യവും' ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു

'പ്രവാചകരും വിമോചനദൗത്യവും' ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
സാല്മിയ: 'ഇസ്‌ലാം ശാന്തിയുടെ മതം' എന്ന തലക്കെട്ടില് കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര് സംഘടിപ്പിക്കുന്ന കാന്‍പയിന്റെ ഭാഗമായി 'പ്രവാചകരും വിമോചനദൗത്യവും' എന്ന വിഷയത്തില് ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു. നിച്ച് ഓഫ് ട്രൂത്ത് പ്രബോധകന്‍ ആദില്‍ അത്വീഫ് വിഷയാവതരണവും ക്രോഡീകരണവും നടത്തി. വിമോചനം എന്ന മാനുഷികമായ ആശയെ ചൂഷണം ചെയ്തു ഒട്ടേറെ പ്രത്യയ ശാസ്ത്രങ്ങള്‍ കടന്നു വരികയുണ്ടായി. സ്വകാര്യ സ്വത്തിനെതിരെ സംഘടിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് കടന്നു വന്ന കമ്മ്യൂണിസവും മുതലാളിത്വ നിഷ്‌കാസനം സ്വപ്നം കണ്ട നക്‌സലിസവും, വിധി വിലക്കുകളെ തമസ്‌ക്കരിച്ച ഹ്യൂമാനിസവുമെല്ലാം മാനവിക വിമോചനത്തിനായി ഉട്ടോപ്യന്‍ ആശയങ്ങള്‍ നിരത്തിയ പ്രസ്ഥാനങ്ങളായിരുന്നു. എന്നാല്‍ കാലമേറെ ചെന്നപ്പോള്‍ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്നും ഇത്തരം പ്രത്യയ ശാസ്ത്രങ്ങള്‍ക്കു വഴിമാറേണ്ടിവന്നത് നന്മ തിന്മകളെ വ്യവച്ഛേദിക്കാന്‍ മനുഷ്യനുള്ള പരിമിതികളെയാണ് വ്യക്തമാക്കുന്നത്. ഇവിടെയാണ് പ്രവാചകന്മാരുടെ ദൗത്യം പ്രസക്തമാകുന്നത്. പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവിനെ കുറിച്ചുള്ള ശരിയായ ബോധവും ബോധനവും വഴിയെ യഥാര്‍ത്ഥ വിമോചനം സാധ്യമാകൂ. മുഹമ്മദ് നബിയും ഈസ്സാ നബിയുമടങ്ങുന്ന പ്രവാചകരെല്ലാം പ്രബോധനം ചെയ്തത് ആ മഹനീയ സന്ദേശമായിരുന്നുവെന്ന് ആദില് അത്വീഫ് പറഞ്ഞു.

ആചാര്യന്മാരുടെ അധ്യാപനങ്ങള്‍ പ്രചരിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതിന് പകരം മത പൗരോഹിത്യം അവ കച്ചവട വല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യ സമൂഹം നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിശ്വാസികളും അവിശ്വാസികളും ഒന്നിക്കുന്ന ഒരവസ്ഥ ഉണ്ടാവണമെന്നും അത്തര കൂടായ്മകള്‍ക്കേ യഥാര്‍ത്ഥ വിമോചനം സാധ്യമാകൂ എന്നും ചര്‍ച്ചക്ക് തുടക്കമിട്ട കല പ്രതിനിധി ടി.വി ഹിക്മത് അഭിപ്രായപ്പെട്ടു.
അടിച്ചമര്‍ത്തപ്പെട്ടവരുടെയും മാറ്റിനിര്‍ത്തപ്പെട്ടവരുടെയും കൂടെ നിന്ന് വിമോചനം സാധ്യമാക്കിയ യേശു ക്രിസ്തുവിന്റെ പേരില്‍ സ്ഥാപിതമായ ക്രിസ്തീയ സഭകള്‍ കോണ്സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലം തൊട്ടു മുതലാളിത്തത്തോട് ചേര്‍ന്ന് നില്‍കുകയാണ്. പരിപ്പ് വടയും കട്ടന്‍ ചായയും വിട്ടു അമ്യൂസ്‌മെന്റ് പാര്‍കിലേക്കും ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലേക്കും മാറുന്നതാണ് വിപ്ലവം എന്ന അവസ്ഥയാണിപ്പോള്‍ പ്രവാചകന്‍മാരുടെ ജീവിതം അനുകരിക്കുക മാത്രമേ ഇതിനു പോംവഴിയുള്ളൂവെന്ന് മാര്‍ത്തോമാ സഭ പ്രതിനിധി റോയ് വര്‍ഗീസ് പറഞ്ഞു.
മതനിഷേധികളായ കമ്മ്യൂണിസ്റ്റുകാര്‍ മതകീയ വിഷയങ്ങള്‍ രാഷ്ട്രീയ ലാഭത്തിന് ഉപയോഗപ്പെടുത്താന് ശ്രമിക്കുന്നതിന്റെ ഉദാഹരണ ങ്ങളാണ് യേശു ക്രിസ്തു വിപ്ലവാചര്യന് എന്ന പ്രസ്താവനക്ക് പിന്നിലെ ഉദ്ദേശമെന്ന് ഒ.ഐ.സി.സി പ്രതിനിധി ഹരീഷ് തൃപ്പൂണിത്തറ അഭിപ്രായപ്പെട്ടു.
പ്രവാചകര്‍ പഠിപ്പിച്ച വിമോചന ദൌത്യം രാഷ്ട്രീയക്കാര്‍ക്ക് തീരു കൊടുത്ത് നോക്കി നില്‍ക്കല്‍ പ്രവചക അനുയായികള്‍ക്ക് ഭൂഷണമല്ല, മറിച്ചു അഴിമതി മുക്തമായ ഒരു ഭരണ സംവിധാനത്തിന് വേണ്ടി അധസ്ഥിതര്‍ക്ക് വേണ്ടി സംഘടിക്കാന്‍ നമ്മള്‍ തയ്യാറാകണമെന്ന് കെ.ഐ.ജി പ്രതിനിധി അന്‍വര്‍ സഈദ് പറഞ്ഞു. വഴികേടുകളില് നിന്ന് നന്മയുടെ പ്രകാശത്തിലേക്ക് വഴിനടത്താന് വന്നവരാണ് പ്രവാചകന്മാര്‍. ഉള്ളവരെ ഇല്ലാതാക്കുന്നതിന് പകരം ഇല്ലാത്തവനെ സംരക്ഷിക്കല്‍ ഉള്ളവന്റെ ബാധ്യതയായി പഠിപ്പിച്ച് അവര് സാധ്യമാക്കിയ ഐഹികവും പാരത്രികവുമായ വിമോചനമാണ് നാം പഠനവിധേയമാക്കേണ്ടതെന്ന് ഇസ് ലാഹി സെന്റര് പ്രതിനിധി കെ.സി.മുഹമ്മദ് നജീബ് പറഞ്ഞു. ബഹു ദൈവാരാധനയില്‍ നിന്നും തൌഹീദീലേക്കുള്ള ദിശബോധനത്തിനാണ് പ്രവാചകര്‍ നിയുക്തരായത്. ഇരുണ്ട യുഗം എന്ന അപകീര്‍തിയില്‍ നിന്ന് ഉത്തമ നൂറ്റാണ്ടു എന്ന വിശേഷണത്തിലേക്ക് ഒരു ജനതയെ എത്തിച്ചതാണ് പ്രവാചകന്റെ വിമോചനമെന്ന കെ.കെ.എം.സി.സി പ്രതിനിധി ഹൈദരാലി അഭിപ്രായപ്പെട്ടു.
ഈ പ്രപഞ്ചത്തിന് സര്‍വ്വശക്തനായ ഒരു നാഥനുണ്ടെന്നും ആ നാഥന്റെ കല്പനകള്കനുസൃതമായി ജിവിതം ക്രമീകരിക്കാന് മനുഷ്യന് ബാധ്യസ്ഥനാണെന്നും ആ ജീവിത രീതിയുടെ പ്രായോഗിക രീതിയാണ് പ്രവാചക അദ്ധ്യാപനങ്ങളെന്നും സി.പി. അബ്ദുല്‍ അസീസ് പറഞ്ഞു. ഇസ്‌ലാഹി സെന്റര്‍ സാല്മിയ യൂനിറ്റ് പ്രസിഡന്റ് മൂസ തോടന്നൂര് അദ്ധ്യക്ഷം വഹിച്ച പരിപാടിയില് സെന്റര് ആക്ടിംഗ് പ്രസിഡന്റ് സാദത്തലി കണ്ണൂര്, ജനറല് സിക്രട്ടറി ടി.പി.മുഹമ്മദ് അബ്ദുല് അസീസ്, സാദിഖലി, നാസര് ഇഖ്ബാല് തുടങ്ങിയവര് പ്രസീഡിയം അലങ്കരിച്ചു. മുനീര് നന്തി സ്വാഗതവും അബുല് കലാം എളേറ്റില് വട്ടോളി നന്ദിയും പറഞ്ഞു.

Keywords: Salmia, KMCC, Kuwait.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia