നൂതന സാങ്കേതികത എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്തണം: യഹ്‌യ തളങ്കര
Oct 3, 2011, 12:53 IST
ദുബൈ: ലോകത്തെ വിരല്‍ത്തുമ്പില്‍ ഒരുങ്ങിയ പുതിയ കാലഘട്ടത്തില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും നൂതന വിവര സാങ്കേതിക വിദ്യ പരാമാവധി ഉപയോഗപ്പെടുത്തണമെന്ന് യു എ ഇ കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. കലാകാലങ്ങളില്‍ മുസ്ലിംലീഗ് നേതൃത്വം ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളാണ് കെ എം സി സി അടക്കമുള്ള പോഷക സംഘടനകളിലൂടെ യുവതലമുറയെ ആകര്‍ഷിക്കുവാനായതെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെ എം സി സി കാസര്‍കോട് കമ്മിറ്റിക്കു വേണ്ടി നിര്‍മ്മിക്കുന്ന വെബ്‌സൈറ്റിന്റെ ഡൊമയിന്‍ നെയിം രജിസ്‌ട്രേഷന്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് മഹ്മൂദ് കുളങ്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഗഫൂര്‍ ഏരിയാല്‍ മണ്ഡലം കമ്മിറ്റി നേതാക്കളായ സുബൈര്‍ മൊഗ്രാല്‍പുത്തൂര്‍, സലീം ചേരങ്കൈ, ഫൈസല്‍ പട്ടേല്‍, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്ട്, എം. സി. മുഹമ്മദ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക നന്ദിയും പറഞ്ഞു.

Keywords: Yahya-Thalangara,Dubai-KMCC, Gulf, Website-inauguration