ദുബൈ മൊഗ്രാല്‍ പ്രീമിയര്‍ ലീഗിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Jan 27, 2012, 16:43 IST
ദുബൈ: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗള്‍ഫ് കമ്മിറ്റിയുടെയും മൊഗ്രാല്‍ ഓണ്‍ലൈനിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച ദുബൈ അല്‍ഖിസൈസ് കോര്‍ണര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എം.എസ്.എസി-യു.എ.ഇ പ്രീമിയര്‍ ലീഗിന്റെയും മൊഗ്രാല്‍ ഓണ്‍ലൈന്‍ കൂട്ടായ്മയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
നാട്ടിലും യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും പ്രചരണ പരിപാടിയും സംഘടിപ്പിക്കപ്പെട്ടു. മൊഗ്രാല്‍ലില്‍ പഴകാല ഫുട്‌ബോള്‍ താരങ്ങളുടെ ഒത്തുചേരലും, ബ്രോഷര്‍ പ്രകാശന ചടങ്ങും സംഘടിപ്പിച്ചു. അബുദാബി, ദേരദുബൈ, ഖിസൈസ് എന്നിവിടങ്ങളില്‍ മൊഗ്രാല്‍ നിവാസികളുടെ യോഗം വിളിച്ചുകൂട്ടി പരിപാടി വിശദീകരിച്ചും. കൂട്ടായ്മയ്ക്ക് എത്തുന്നവര്‍ക്ക് അബുദാബിയില്‍ നിന്ന് പ്രത്യോക വാഹന സൗകര്യം ഏര്‍പ്പെടുത്തും. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ പ്രചരണ യോഗങ്ങള്‍ സംഘടിപ്പിച്ചു. ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പുറമെ കലാ-കായിക മത്സരങ്ങള്‍, മാപ്പിളപ്പാട്ട് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
യു.എ.ഇക്ക് പുറമെ, സൗദിഅറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ അയല്‍ രാജ്യങ്ങളില്‍ കഴിയുന്ന മൊഗ്രാല്‍ നിവാസികള്‍ കൂട്ടായ്മയ്ക്ക് എത്തും. നാട്ടില്‍ നിന്നും നിരവധി പേര്‍ അതിഥികളായി എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍ സന്തോഷ് ട്രോഫി താരവും, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് രക്ഷാധികാരിയുമായ പ്രൊഫ. പി.സി.എം കുഞ്ഞി, ദേശീയ കാര്‍ റാലി ചാമ്പ്യനും ലിംകാബുക് ഓഫ് റെക്കാര്‍ഡ് ഉടമയുമായ മൂസ ശെരീഫ് പെര്‍വാട്, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് കെ.സി. സലിം, മാനേജര്‍ കുത്തിരിപ്പു മുഹമ്മദ്, കോച്ച് പി.സി.എം ആസിഫ്, മുന്‍ ജനറല്‍ സെക്രട്ടറി എം. മാഹിന്‍ മാസ്റ്റര്‍, ടി.എം നവാസ്, ഖാദര്‍ മാസ്റ്റര്‍, മുന്‍ ക്യാപ്റ്റന്‍മാരായ എം.എ ഹമീദ്, എം.എം. ഇബ്രാഹിം പെര്‍വാട് തുടങ്ങി 50 ഓളം പേര്‍ പരിപാടിയില്‍ സംബന്ധിക്കും. ചടങ്ങില്‍ 1983ലെ ഉത്തരദേശം ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ താരങ്ങളെ ആദരിക്കും. ഫുട്‌ബോള്‍ ജീവനതുല്യം സ്‌നേഹിച്ച് മൊഗ്രാല്‍ ഫുട്‌ബോളിന്റെ ആചാര്യനായ കുത്തിരിപ്പ് മുഹമ്മദിനെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും. മൂസ ശെരീഫ് പെര്‍വാഡ്, മുന്‍ ഫുട്‌ബോള്‍ താരം കെ.എം.എ ഖാദര്‍ മൊഗ്രാല്‍ ഓണ്‍ലൈന്‍ എം.ഡി, കോട്ട അനീസ് റഹ്മാന്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കും. ഗള്‍ഫില്‍ ഇത്രയും വിപുലമായ ഒരു ഗ്രാമത്തിന്റെ കൂട്ടായ്മ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ പ്രൊഫ. പി.സി.എം കുഞ്ഞി. ഇല്യാസ് എ. റഹ്മാന്‍, പ്രമുഖ് വ്യവസായി ലത്തീഫ് ഉപ്പള, കെ.എം അബ്ദുല്ല മൊഗ്രാല്‍, ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
യു.എ.ഇയില്‍ നടന്ന വിവിധ പ്രചരണ പരിപാടികള്‍ക്ക് കെ.എം ഹമീദ്, എ.എം. ഷാജഹാന്‍, എം.ജി.എ റഹ്മാന്‍, എം.എസ് സലീം, ബി.എം. ഷക്കീല്‍, കോട്ട അനീസ് റഹ്മാന്‍, പി.സി പെര്‍വാസ്, സി. ഹിദായത്തുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Dubai, Gulf, Meet, Online