തളങ്കര ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു
Jan 27, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 27/01/2016) തളങ്കര ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ടിഫ) പിറവിയെടുത്തു. ദുബൈ ഗോള്‍ഡന്‍ പേള്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ മുന്‍ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ താരം അബ്ദുല്‍ അസീസ് സിദ്ദീഖ് അല്‍ അവാസി ടിഫയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
വെറുമൊരു കായിക വിനോദത്തിനപ്പുറം പ്രാദേശിക ഐക്യം ഊട്ടി ഉറപ്പിക്കുവാനും ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ടിഫ ലക്ഷ്യം വെയ്ക്കുന്നു. തിരക്കു പിടിച്ച പ്രവാസ ജീവിതത്തിലും കാല്‍പ്പന്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുവാന്‍, ഒരുപറ്റം കായിക പ്രേമികളായ യുവാക്കളുടെ ഏറെ നാളത്തെ സ്വപ്ന സാഫല്യമാണ് ടിഫ.
ടിഫ ചെയര്‍മാന്‍ ബഷീര്‍ കല, പ്രസിഡണ്ട് ഷാനവാസ് കൊച്ചി, ജലാല്‍ തായല്‍, അഷ്‌റഫ് സീനത്ത്, സഫാത്ത് പള്ളിക്കാല്‍, തല്‍ഹത്ത് കെ അബ്ദുല്ല, സക്കരിയ തായലങ്ങാടി, സാബിത്ത് പള്ളിക്കാല്‍, റിയാസ് മീത്തല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Keywords : Thalangara, Dubai, Football, Logo, Release, Sports, TIFA.