തദ്ദേശ തിരഞ്ഞെടുപ്പ് ഫാസിസത്തിനെതിരെയുള്ള മതേതര ജനാധിപത്യത്തിന്റെ വിജയമാകും: കെ.എം.സി.സി
Oct 26, 2015, 09:35 IST
ദുബൈ: (www.kasargodvartha.com 26/10/2015) രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത തരത്തില്‍ ഇന്നു അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന അപകടകരമായ വര്‍ഗീയ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ മതേതര ജനാധിപത്യ മുന്നേറ്റത്തിന്റെ വിജയമായിരിക്കും മഞ്ചേശ്വരം മണ്ഡലത്തിന്റെ എല്ലാ പഞ്ചായത്തുകളിലെയും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലമുണ്ടാവുക എന്നു ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് അയൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ദുബൈ സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു.
നാലര വര്‍ഷം കൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ മണ്ഡലത്തിലുടനീളം നടപ്പിലാക്കിയ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളെ കണ്ട് അങ്കലാപ്പിലായ മാര്‍ക്കിസ്റ്റ് പാര്‍ട്ടി വിഷയ ദാരിദ്ര്യം മൂലം വ്യാപകമായി കുപ്രചരണങ്ങള്‍ അഴിച്ചു വിടുന്നു. ആശയ പാപ്പരത്തം നേരിടുന്ന അവര്‍ നല്ലൊരു മത്സരം പോലും കാഴ്ച വെക്കാന്‍ സാധിക്കുന്നില്ല എന്നത് കൊണ്ട് വര്‍ഗീയ ഫാസിസ്റ്റ് ബി.ജെ.പി.യോടാണ് യു.ഡി.എഫിനു മത്സരം എന്നത് ജനാധിപത്യ വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും യോഗം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ അല്‍ ബുഖാരി ഉദ്യാവരം പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഹനീഫ് കല്‍മട്ട, അഡ്വ. ഇബ്രാഹിം ഖലീല്‍, കെ.കെ അബ്ദുല്ല കുഞ്ഞി ബംബ്രാണ, അബ്ദുര്‍ റഹ് മാന്‍ മള്ളങ്കൈ, അസീസ് ബള്ളൂര്‍, മന്‍സൂര്‍ മര്‍ത്ത്യ, അബ്ബാസ് ബംബ്രാണ, സുബൈര്‍ കുബണൂര്‍, അഷ്‌റഫ് ബായാര്‍, സൈഫുദ്ദീന്‍ മൊഗ്രാല്‍, റസാഖ് വര്‍ക്കാടി, മുനീര്‍ ഉറുമി, ഖാലിദ് മള്ളങ്കൈ, അഷ്‌റഫ് ഉളുവാര്‍ തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ സ്വാഗതവും സാദിഖ് ചിനാല നന്ദിയും പറഞ്ഞു.
Keywords : Dubai, KMCC, Gulf, Election-2015, Manjeshwaram, BJP, UDF.