|
കൊണ്ടോട്ടി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച പഠന ക്ലാസ് ഡോ. ശേഷഗിരി ഉദ്ഘാടനം ചെയ്യുന്നു |
ജിദ്ദ: കൊണ്ടോട്ടി സെന്റര്‍ ജിദ്ദ സെന്റര്‍ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പഠന ക്ലാസ് ശ്രദ്ധേയമായി. ആധുനിക ജീവിതത്തിന്റെ തിരക്കിനിടയില്‍ സ്നേഹം പകര്‍ന്ന് ഹൃദയ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ മനുഷ്യ സമൂഹം പരാജയപ്പെട്ടു വരുന്നതായും കുടുംബ ബന്ധങ്ങളില്‍ മൂല്യച്യൂതി വര്‍ധിച്ചു വരുന്നതായും ക്ലാസില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ബന്ധങ്ങളുടെ മനശാസ്ത്രം എന്ന വിഷയത്തില്‍ ആക്സസ് ഗൈഡന്‍സ് സെന്റര്‍ ജിദ്ദ കോ-ഓഡിനേറ്റര്‍ പി ടി ശരീഫ് മാസ്റ്റര്‍ ക്ലാസെടുത്തു. സെന്ററിന്റെ മെമ്പര്‍ ഷിപ്പ് കാമ്പ്യയിനെ കുറിച്ച് നാസര്‍ ഇത്താക്ക വിശദീകരിച്ചു. മെമ്പര്‍ഷിപ്പ് ഉദ്ഘാടനം സൗദി മാനു ഖാലിദ് കൊണ്ടോട്ടിക്ക് നല്കി നിര്‍വഹിച്ചു. സൗദി ഡോക്ടേര്‍സ് ഫോറം പ്രസിഡന്റ് ഡോ. ശേഷഗിരി ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലാം മധുവായി സ്വാഗതവും ഖജാന്‍ജി റഷീദ് നന്ദിയും പറഞ്ഞു. ഹമീദ് കരിമ്പിലാക്കല്‍, ശഫീഖ്, ജാഫര്‍ ഖാന് പരിപാടി നിയന്ത്രിച്ചു. കൊണ്ടോട്ടി പഞ്ചായത്ത് പരിധിയിലുള്ള എല്ലാവര്ക്കും സെന്ററിന്റെ അംഗത്വം ലഭിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Gulf, Study class, Inauguration,