city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇസ്രായേല്‍ ആക്രമണത്തിനെതിരെ മാനവിക കൂട്ടായ്മ

ഇസ്രായേല്‍ ആക്രമണത്തിനെതിരെ മാനവിക കൂട്ടായ്മ
കുവൈത്ത്: ഇസ്രായേല്‍ ആക്രമണത്തിനെതിരെ ആര്‍.എസ്.സി മാനവിക കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഫലസ്തീനില്‍ നടത്തുന്ന ഇസ്രായേലിന്റെ ആക്രമണം മാനവീകതയക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമാണന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇസ്രായേലിന്റെ പ്രവര്‍ത്തി ലോക മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. പതിറ്റാണ്ടുകളായി വെടിപ്പാടുകളും ചോരച്ചാലുകളും ഭയന്ന് ജീവിക്കുന്ന ഫലസ്തീനിലെ മനുഷ്യരെ ഇനിയും കൊന്നൊടുക്കരുത്. ഇസ്രായേലിന്റെ നരവേട്ടക്കെതിരെ അന്താരാഷട്ര സമൂഹം ഉണരണം. രിസാല സ്റ്റഡി സര്‍ക്കിള്‍ 'മാനവികതയെ ഉണര്‍ത്തുന്നു' എന്ന സന്ദേശത്തില്‍ ഗള്‍ഫില്‍ 50 കേന്ദ്രങ്ങളില്‍ മാനവിക കൂട്ടായ്മ നടത്തും.

സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന കൂട്ടായ്മകളില്‍ സാമൂഹിക, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. യുദ്ധത്തിനെതിരെ സമാധാനത്തിന്റെ സന്ദേശമറിയിച്ച് സമൂഹ ചിത്രരചന, കവിതാ രചന, പ്രാര്‍ഥനാ സംഗമം തുടങ്ങിയ പരിപാടികളും സോണ്‍, സെക്ടര്‍, നാഷണല്‍ ഘടകങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ആര്‍.എസ് .സി നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.

Keywords: RSC, Protest, Israel, Attack, Palestine, Kuwait, Gulf, Malayalam news, Solidarity against Israel

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia