ആര്‍.എസ്.സി. പ്രവാസി യുവജന സമ്മേളനം ശ്രദ്ധേയമായി
May 1, 2013, 09:39 IST
റിയാദ്: എസ്.എസ്.എഫ്. നാല്‍പതാം വാര്‍ഷിക സ്‌മ്മേളനത്തോടനുബന്ധിച്ച് ഗള്‍ഫിലുടനീളം നടന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സോണ്‍ സംഘടിപ്പിച്ച പ്രവാസി യുവജന സമ്മേളനം ശ്രദ്ധേയമായി. ഐ ടീം സംഗമം, സാംസ്‌കാരിക സംവാദം, പൊതുസമ്മേളനം എന്നീ സെഷകളിലാണ്സമ്മേളനം നടന്നത്.
മലീമസമായ സമകാലിക സാംസ്‌കാരിക മണ്ഡലം ധാര്‍മിക വല്‍ക്കരിക്കുന്നതിലൂടെ മാത്രമേ സാംസ്‌കാരിക പ്രവാസത്തെ സംരക്ഷിക്കാനാവുകയുള്ളൂവെന്നും വ്യക്തിയുടെ നീചമായ ചിന്തകള്‍ക്കും ചെയ്തികള്‍ക്കുമെതിരെ സ്വയം സമരം ചെയ്ത് മൂല്യബോധമുള്ള മനുഷ്യനാവുക എന്ന സന്ദേശമാണ് സമരോത്സുക ജീവിതത്തിലൂടെ സംഘടന വിഭാവനം ചെയ്യുന്നതെന്നും സാംസ്‌കാരിക സംവാദം ഉദ്ഘാടനം ചെയ്ത റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് ഷക്കീബ് കൊളക്കാടന്‍ പറഞ്ഞു.
ആര്‍.എസ്.സി. ദേശീയ സമിതി ടീന്‍ സര്‍ക്കിള്‍ കണ്‍വീനര്‍ ലുഖ്മാന്‍ വിളത്തൂര്‍ വിഷയാവതരണം നടത്തി. അഡ്വ: അജിത് (ഒ.ഐ.സി സി.), ആര്‍. മുരളീധരന്‍ (ഫൊക്കാസ), ഹനീഫ കൂട്ടായി (നവോദയ), ഡോ. അബ്ദുല്‍ അസീസ് (കിംഗ് സൗദ് യൂണിവേഴ്സിറ്റി) എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ഐ.സി.എഫ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി.എസ്.എ. തങ്ങളുടെ അദ്ധ്യക്ഷതയില്‍ ടി.പി. അലിക്കുഞ്ഞി മൗലവി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഹാരിസ് ജൗഹരി കൊല്ലം മുഖ്യപ്രഭാഷണം നടത്തി, ഐ.സി.എഫ്. ദേശീയ സെക്രട്ടറി അബൂബക്കര്‍ അന്‍വരി ഐ ടീം സമര്‍പണം നടത്തി. അബ്ദുല്‍ ബാരി പെരിമ്പലം, ലുഖ്മാന്‍ പാഴൂര്‍, ഇഹ്തിഷാം തലശേരി, കുഞ്ഞബ്ദുല്ല പേരാമ്പ്ര, ഹുസൈന്‍ അലി കടലുണ്ടി, അബ്ദുല്‍ റസാഖ് മാവൂര്‍, സലീം പട്ടുവം എന്നിവര്‍ പ്രസംഗിച്ചു, ഷുക്കൂര്‍ അലി ചെട്ടിപ്പടി സ്വാഗതവും, അഹ്മദ് കബീര്‍ ചേളാരി നന്ദിയും പറഞ്ഞു.
Keywords: RSC, Youth, Conference, Riyadh, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Shakheeb Kolakkadan |