ആര്.എസ്.എസി സ്നേഹോല്ലാസം വര്‍ണ്ണാഭമായി
Jan 16, 2012, 10:35 IST
ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ സാഹിത്യോത്സവത്തില്‍ ജേതാക്കളായ ജിദ്ദാ സോണ്‍ പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട 'സ്നേഹോല്ലാസം 2012 ' ഇശല്‍ സന്ധ്യയോടെ സമാപിച്ചു. മാപ്പിളപ്പാട്ടുകള്‍, പ്രകീര്‍ത്തനകാവ്യം, ദഫ്പ്രോഗ്രാം തുടങ്ങിയ കലാപ്രതിഭകളുടെ മികച്ച പ്രകടനം പ്രവാസി രക്ഷിതാക്കളില്‍ ഒരു പുതിയ അനുഭവമായിമാറി. 'സ്നേഹോല്ലാസം 2012 ' അല്‍ ഹിബ പോളിക്ലിനിക്കിലെ പീഡിയാട്രിഷന് ഡോ.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. നന്മയിലേക്കെത്തിക്കുന്ന കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും മാനസീകാരോഗ്യത്തിനും ശാരീരികോന്മേഷത്തിനും ഇത് സഹായകമാകുമെന്നും മനസ്സിന്റെ ആരോഗ്യമാണ് ശാരീരികാരോഗ്യത്തിന് നിമിത്തമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട 'പാരന്റിംഗ് ' മഹ്ദുല്‍ ഉലും ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുസത്താര്‍ മാസ്റ്ററും ആരോഗ്യ ബോധവല്‍ക്കരണം അല്‍ബീര്‍ ഹോസ്പിറ്റലിലെ ഡോ.സുബൈറും 'ബോധനം ' ഹാഫിള് അഹ്മദ് മുഹ്യുദ്ദീന്‍ സഖാഫിയും അവതരിപ്പിച്ചു. ഫാമിലികള്‍ക്കായി നടത്തിയ ജനറല്ക്വിസ് മത്സരത്തില്‍ 350 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ആര്.എസ്.സിനാഷണല്‍ വൈസ് ചെയര്മാന് അബ്ദുനാസര്‍ അന്‍വരി, അബ്ദുല്‍ഗഫൂര്‍ പൊന്നാട് എന്നിവര്‍ ജനറല്ക്വിസ് മത്സരം നിയന്ത്രിച്ചു. ഐസിഎഫ് സൗദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി, ജിദ്ദാ സെന്റര്‍ സെക്രട്ടറി മുജീബ് റഹ്മാന് എ.ആര്.നഗര്‍, മഹ്ദുല്ഉലും സ്കൂള്‍ മാനേജര്‍ യഹ് യനുറാനി, ആര്‍എസ്എസ് ജിദ്ദാ സോണ്‍ കണ്‍വീനര്‍ സുജീര്‍ പുത്തന്‍പള്ളി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട വര്‍ണ്ണ ജാലകം ആര്‍എസ്എസ് നാഷണല്‍ ട്രഷറര്‍ ശരീഫ് മാസ്റ്റര്‍ വെളിമുക്ക്, സോണ്‍ ട്രഷറര്‍ അഷറഫ് കൊടിയത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി. ആര്‍എസ്സി ജിദ്ദാ സോണ്‍ ചെയര്മാന് മുഹ്സിന് സഖാഫി അഞ്ചച്ചവിടി അദ്ധ്യക്ഷം വഹിച്ചു.
കലാപ്രതിഭകള്‍ക്കുള്ള സമ്മാനങ്ങള്‍ റൗഫ് പുനൂര്‍, അബ്ബാസ് ചെങ്ങാനി, അബൂബക്കര്‍ ഐക്കരപ്പടി, കെ.വി.മുയ്തീന് എന്നിവര്‍ വിതരണം ചെയ്തു. രാത്രി 9 മണിയോടെ തുടങ്ങിയ കലാപരിപാടി പുലരുവോളം നീണ്ടുനിന്നു.
Keywords: RSS 'snehollasam', jeddah, Gulf