city-gold-ad-for-blogger

'കൂടുതല്‍ വ്യക്തത, മികച്ച നിറങ്ങള്‍'; വണ്‍പ്ലസ് ടിവി വൈഐഎസ് പ്രോ ഗെയിമിങിന് അനിയോജ്യമായ ഒരു ടെലിവിഷന്‍, റിവ്യൂ

ന്യൂഡെല്‍ഹി: (www.kasargodvartha.com 08.04.2022) വണ്‍പ്ലസിന്റെ പുതിയ ടെലിവിഷനുകള്‍ ഇന്‍ഡ്യന്‍ വിപണിയിലെത്തി. വണ്‍പ്ലസ് ടിവി വൈഐഎസ് പ്രോയുടെ ഔദ്യോഗിക ലോഞ്ചിന് മുമ്പായി തന്നെ ആമസോണ്‍ ഇന്‍ഡ്യ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരുന്നു.

ഈ സ്മാര്‍ട് ടിവിയുടെ ഹൈലറ്റ് എച്ഡിആര്‍10 പിന്തുണയാണെന്ന് റിവ്യൂ വ്യക്തമാക്കുന്നു. ഇത് ഉപയോക്താക്കളെ 4കെ റെസല്യൂഷനില്‍ ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ അനുവദിക്കും. ഈ സ്മാര്‍ട് ടിവി 'കൂടുതല്‍ വ്യക്തത', 'മികച്ച നിറങ്ങള്‍', 'ഡൈനാമിക് കോണ്‍ട്രാസ്റ്റ്' എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ബെസല്‍-ലെസ് ഡിസൈന്‍ വാഗ്ദാനം ചെയ്യുമെന്നുമാണ് റിവ്യൂസ്.

'കൂടുതല്‍ വ്യക്തത, മികച്ച നിറങ്ങള്‍'; വണ്‍പ്ലസ് ടിവി വൈഐഎസ് പ്രോ ഗെയിമിങിന് അനിയോജ്യമായ ഒരു ടെലിവിഷന്‍, റിവ്യൂ

വശങ്ങളില്‍ മെലിഞ്ഞ ബെസലുകളും മാത്രമല്ല മെച്ചപ്പെട്ട ശബ്ദ അനുഭവം നല്‍കാനും കഴിയുന്നുവെന്നാണ് റിവ്യൂസ്. സ്മാര്‍ട് ടിവിയില്‍ ഡോള്‍ബി അറ്റ്‌മോസിന്റെ പിന്തുണയോടെ 24 വാട്സ് സ്പീകറുകള്‍ ഉണ്ടായിരിക്കും. കൂടാതെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ (Netflix, Amazon Prime Video IqSmsX YouTube) ഇതില്‍ സപോര്‍ട് ആകുന്നതാണ്. ഗെയിമിങിന് അനിയോജ്യമായ ഒരു ടെലിവിഷന്‍ കൂടിയാണിതെന്ന് റിവ്യൂകളില്‍ വ്യക്തമാകുന്നു

കംപനിയില്‍ നിന്നുള്ള മറ്റെല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട് ടിവികളെയും പോലെ ഇതും ഓക്‌സിജന്‍പ്ലേയ്‌ക്കൊപ്പം വരും, അത് വിശാലമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള 43 ഇഞ്ച് വൈ സീരീസ് സ്മാര്‍ട് ടിവിയുടെ പിന്‍ഗാമിയാണിതെന്ന് പറയപ്പെടുന്നു. വില നോക്കുകയാണെങ്കില്‍ ഈ ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് 29999 രൂപയാണ്.

Keywords:  New Delhi, News, National, Top-Headlines, TV, TV-Reviews, Technology, Business, OnePlus TV Y1S Pro launched in India.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia