city-gold-ad-for-blogger

Telegram | പുതിയ സ്റ്റോറി ഫീചറുമായി ടെലിഗ്രാം; ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് എന്നിവ പങ്കുവയ്ക്കാം, സമയപരിധി ഉപയോക്താക്കള്‍ക്ക് നിശ്ചയിക്കാം; മറ്റു സവിശേഷതകള്‍ അറിയാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) വാട്‌സ്ആപിനെയും ഇന്‍സ്റ്റാഗ്രാമിനെയും ഒരടി പിന്നിലാക്കുന്ന പുതിയ സ്റ്റോറി ഫീചര്‍ അവതരിപ്പിച്ച് എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റഫോമായ ടെലഗ്രാം. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് രീതിയിലുള്ളവ സ്റ്റോറീസായി പങ്കുവയ്ക്കാം. ഇതിനായി 6, 12, 48 എന്നിങ്ങനെ മണിക്കൂറുകള്‍ സമയപരിധിയായി ഉപയോക്താക്കള്‍ക്ക് നിശ്ചയിക്കാന്‍ സാധിക്കും.

മാത്രമല്ല പങ്കുവയ്ക്കുന്ന സ്റ്റോറീസ് സ്ഥിരമായി നിര്‍ത്തണമെങ്കില്‍ അതിനും അവസരം ഒരുക്കുന്നുണ്ട്. പീമിയം ഉപയോക്താക്കള്‍ക്കാണ് സ്റ്റോറീസ് പങ്കുവയ്ക്കാന്‍ സാധിക്കുക. പ്രീമിയം അല്ലാത്ത ഉപയോക്താക്കള്‍ക്ക് ഇത് കാണാനും സാധിക്കും. പ്രീമിയം ഉപഭോക്താക്കള്‍ക്ക് ആനിമേറ്റഡ് സ്റ്റിക്കറുകള്‍, പോളുകള്‍, ക്വിസുകള്‍ എന്നിവയും സ്റ്റോറീസ് ആയി പങ്കുവെക്കാന്‍ കഴിയും.

Telegram | പുതിയ സ്റ്റോറി ഫീചറുമായി ടെലിഗ്രാം; ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് എന്നിവ പങ്കുവയ്ക്കാം, സമയപരിധി ഉപയോക്താക്കള്‍ക്ക് നിശ്ചയിക്കാം; മറ്റു സവിശേഷതകള്‍ അറിയാം

കൂടാതെ ഡ്യുവല്‍ ക്യാമറ സംവിധാനവും ടെലഗ്രാമിന്റെ പുതിയ ഫീചറിനെ പിന്തുണക്കുന്നുണ്ട്. ഇത് ഉപയോക്താവിന് സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും പകര്‍ത്തി സ്റ്റോറീസായി പങ്കുവയ്ക്കാനും കഴിയും.

Keywords: New Delhi, News, National, Telegram, Story Feature, Platform, Telegram Rolls Out Story Feature On Its Platform.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia