Mobile Phone | മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഇനി ആശങ്ക വേണ്ട; കണ്ടെത്തി നൽകാൻ പുതിയ സേവനവുമായി കേന്ദ്ര സർക്കാർ; സവിശേഷതകൾ അറിയാം
May 14, 2023, 10:01 IST
മെയ് 17ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. രാജ്യത്തുടനീളം ഈ പോർട്ടൽ ലഭ്യമാകും, കൂടാതെ എല്ലാ ടെലികോം സർക്കിളുകളുമായും ബന്ധിപ്പിച്ചിട്ടുള്ള നഷ്‌ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കൈകാര്യം ചെയ്യുന്നതായിരിക്കും. നിലവിൽ ഡെൽഹി, മുംബൈ സർക്കിളുകളിൽ ഈ പോർട്ടൽ പ്രവർത്തിച്ച് വരുന്നുണ്ട്. പോർട്ടലിന്റെ സഹായത്തോടെ ഇതുവരെ 4,70,000 നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌ത മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. കൂടാതെ, ഈ പോർട്ടലിലൂടെ 2,40,000-ലധികം മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്തിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പോർട്ടൽ വഴി 8,000 ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.
പോർട്ടലിന്റെ സവിശേഷതകൾ
* www(dot))sancharsaathi(dot)gov(dot)in എന്ന പോർട്ടൽ സന്ദർശിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്താം
* നഷ്ടപ്പെട്ട ഫോൺ ഉടനടി ബ്ലോക്ക് ചെയ്യാൻ കഴിയും.
* നിങ്ങളുടെ ഐഡിയിൽ എത്ര സിമ്മുകൾ സജീവമാണെന്ന് അറിയാനും സാധിക്കും.
* നിങ്ങളുടെ ഐഡി വഴി ആരെങ്കിലും സിം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അത് ബ്ലോക്ക് ചെയ്യാനും കഴിയും.
* ടെലികോം നെറ്റ്‌വർക്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും ലഭിക്കും.
* ആപ്പിളിന്റെ ഫൈൻഡ് മൈ ഫോൺ പോലെ, സഞ്ചാര സാരഥി പോർട്ടലിന്റെ സഹായത്തോടെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ കണ്ടെത്താനാകും.

Keywords: News, Mobile Phone, Smart Phone, Life Style, Stolen Mobile, Govt. Portal, SIM Card, Mobile Track, National, Soon You Can Track Your Stolen Mobile Phone Thanks To This New Govt Portal.