മോടോ ജി22: 50 മെഗാപിക്സൽ ക്യാമറ; 11000 രൂപയിൽ താഴെ വിലയിൽ ഒരു കിടിലൻ സ്മാർട് ഫോൺ; റിവ്യൂ
Apr 10, 2022, 13:01 IST
ന്യൂഡെൽഹി: (www.kasargodvartha.com 10.04.2022) മോടോറോളയുടെ പുതിയ സ്മാർട്ഫോൺ മോടോ ജി22 (Moto G22) വിപണിയിൽ എത്തി. ബജറ്റ് ഫോൺ വാങ്ങുന്നവരെ കണക്കിലെടുത്താണ് കംപനി ഈ സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നത്. 90Hz റീഫ്രഷ് റേറ്റ്, 20W ഫാസ്റ്റ് ചാർജിംഗ്, ക്വാഡ് ക്യാമറ സജ്ജീകരണം, 16 മെഗാ പിക്സൽ സെൽഫി ക്യാമറ, 5000mAh ബാറ്ററി എന്നിവ പ്രത്യേകതകളാണ്. 10999 രൂപയ്ക്കാണ് പുറത്തിറക്കിയിരിക്കുന്നത്. 4GB + 64GB എന്ന ഒരു വേരിയന്റിലാണ് ഇത് വരുന്നത്.
ഡിസൈൻഫോണിന്റെ രൂപകല്പനയും രൂപവും സാധാരണ പോലെ തന്നെയാണ്. ആദ്യ നോട്ടത്തിൽ നന്നായി തോന്നുന്നു. വഴുവഴുപ്പുള്ള ഫോണും ബോഡിയും നോക്കിയാൽ ഈടു നിൽക്കുന്നതായി തോന്നുന്നില്ല. ഇതിന്റെ പിൻ പാനൽ ടെക്സ്ചർ ചെയ്‌തതാണ്, പിന്നിൽ നാല് ക്യാമറ സെൻസറുകളുണ്ട്. മധ്യഭാഗത്തായി മോടറോള ലോഗോ കാണാം.
ഐസ്ബർഗ് ബ്ലൂ, കോസ്മിക് ബ്ലാക് എന്നീ രണ്ട് നിറങ്ങളിലാണ് മോടോ ജി22 അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത് തന്നെ പുതിന പച്ച നിറത്തിലും ലഭ്യമാവും. ഫിംഗർ പ്രിന്റ് സെൻസർ അതിന്റെ പിൻ പാനലിൽ എളുപ്പത്തിൽ ദൃശ്യമാകും. കൈവശം വയ്ക്കാൻ വളരെ ഭാരം കുറവാണ്. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 1600x720 പിക്സൽ HD + റെസല്യൂഷൻ, 90Hz റീഫ്രഷ് റേറ്റ് എന്നിവ ഈ സ്മാർട് ഫോണിന് ഉണ്ട്. പഞ്ച് ഹോൾ കടൗട് സെൽഫി ക്യാമറയാണ് ഫോണിന്റെ മുൻവശത്ത് നൽകിയിരിക്കുന്നത്. .
ക്യാമറയും പ്രകടനവും
ഔട്ഡോർ ചിത്രങ്ങൾ നന്നായി എടുക്കാനാവുന്നുണ്ട്. ഇതൊരു എൻട്രി ലെവൽ ഉപകരണമാണ്, അതിൽ നിന്ന് മികച്ച പ്രകടനം നിങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. ഇതിന്റെ 50എംപി ക്യാമറ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 8MP അൾട്രാ വൈഡ് ലെൻസ് അതിന്റെ പിന് ക്യാമറയിൽ ലഭ്യമാണ്. ഈ വില വിഭാഗത്തിൽ 8MP അൾട്രാ വൈഡ് ലെൻസ് ഒരു നല്ല സവിശേഷതയാണ്. ആൻഡ്രോയിഡ് 12-ലാണ് ഫോൺ പ്രവർത്തിക്കുന്നത്, ഇതാണ് ഈ ഫോണിന്റെ പ്ലസ് പോയിന്റ്.
ഈ ഫോൺ വാങ്ങണോ?
12000 രൂപയോ അതിൽ കുറവോ ബജറ്റ് ശ്രേണിയിലുള്ള ഫോണാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഡിസൈൻ, പഞ്ച്-ഹോൾ, ആൻഡ്രോയിഡ് 12 എന്നിവയാണ് ഇതിന്റെ പ്ലസ് പോയിന്റ്. ഇതിന്റെ ബാറ്ററിയും മികച്ചതാണ്. എന്നിരുന്നാലും, അടുത്തിടെ പുറത്തിറങ്ങിയത് കൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല.
Keywords: Review of Motorola Moto G22, Newdelhi, News, Top-Headlines, Mobile-Reviews, Mobile Phone, Smartphone, Technology, Display, Camera, Storage, Design.
< !- START disable copy paste -->