city-gold-ad-for-blogger

കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: (www.kasargodvartha.com 10/11/2017) കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ് ഹൈക്കോടതിയില്‍. മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ മിഷേലിന്റേത് ആത്മഹത്യയാണെന്ന് ഉറപ്പാക്കുകയായിരുന്നു.

കേസില്‍ പ്രതിയായ ക്രോണിനും മിഷേലും ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പുകള്‍, മിഷേല്‍ നേരത്തേ ഉപയോഗിച്ചിരുന്ന ഫോണ്‍, സിംകാര്‍ഡ് എന്നിവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ചുവന്ന ഫോണും സിംകാര്‍ഡും വിശദ പരിശോധനയ്ക്ക് തിരുവനന്തപുരം സിഡാകിന് അയച്ചു. മിഷേലിനെ കാണാതായ ദിവസം ക്രോണിന്‍ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ് ഹൈക്കോടതിയില്‍


മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. പിറ്റേന്ന് മൃതദേഹം വേമ്പനാട്ടുകായലില്‍ കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Death, Suicide, Police, High-Court, Report, Postmortem report, Crimebranch, Laptop, Mishel's death is suicide; Police in HC

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia