നമഗെ ലാപ്ടോപ് നീഡിദക്കെ കൃതജ്ഞതെഗളു...
Mar 26, 2015, 15:03 IST
കാസര്‍കോട്: (www.kasargodvartha.com 26/03/2015) നമഗെ ലാപ്ടോപ് നീഡിദക്കെ കൃതജ്ഞതെഗളു... ചാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടീച്ചര്‍ എഡ്യക്കേഷനിലെ കന്നട ബിഎഡ് വിദ്യാര്‍ത്ഥിനികളായ സത്യാവതിയുടെയും സുമിത്രയുടെയും ആദ്യപ്രതികരണമാണിത്. കാസര്‍കോട് ഡിപിസി ഹാളില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്ടോപ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവിയില് നിന്ന് ഏറ്റുവാങ്ങിയശേഷമാണ് ഇവര്‍ ഇങ്ങിനെ പ്രതികരിച്ചത്.
ജില്ലാ പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിപ്രകാരമാണ് ഇവര്‍ക്ക് ലാപ്ടോപ് ലഭിച്ചത്. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമാക്കുന്നതിനുവേണ്ടിയാണ് ജില്ലാ പഞ്ചായത്ത് ലാപ്ടോപ് വിതരണം ചെയ്തത്. 23 ലക്ഷം രൂപ ചിലവില്‍ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ സംബന്ധമായ ഡിഗ്രി, പിജി, പോളിടെക്നിക് ഡിപ്ലോമ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് ലാപ്ടോപ് വിതരണം ചെയ്തത്. ജില്ലയിലെ 36 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ് ലഭിച്ചത്. രണ്ട് പദ്ധതികളായിട്ടാണ് ലാപ്ടോപ് വിതരണം ചെയ്തത്.
മാസംതോറും രണ്ടായിരത്തോളം രൂപയാണ് നെറ്റ് കഫെയില്‍ ചിലവിടുക, ലാപ്ടോപ് ലഭിച്ചതോടെ വീട്ടില്‍ നിന്ന് പാഠ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകുമെന്ന ആശ്വാസമുണ്ട്. പോരാത്തതിന് നെറ്റ് കഫെകളില് കയറിയിറങ്ങി സമയം പാഴാക്കുന്നത് ലാഭിക്കുകയും ചെയ്യാം, ചാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ ബിഎഡ് വിദ്യാര്‍ത്ഥിനികളായ നേത്രാവതിയും, സന്ധ്യയും ,വീണാമോഹനും ഒരേ സ്വരത്തില്‍ പറഞ്ഞു.
സെമിനാറുകള്‍ തയ്യാറാക്കുന്നതിനും പ്രൊജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിനും പവര്‍പോയിന്റ് പ്രസന്റേഷനും ഇവര്‍ ഇതുവരെ നെറ്റ് കഫെകളെയായിരുന്നു ആശ്രയിച്ചിരുന്നത്. സ്വന്തമായി ലാപ്ടോപ് വേണമെന്ന ഇവരുടെ ആഗ്രഹത്തിന് വീട്ടിലെ സാമ്പത്തിക സ്ഥിതി തടസ്സം നിന്നു. ബുദ്ധിമുട്ടുകള്‍ സഹിച്ചും ഇവര്‍ കഫെയെ തന്നെ ആശ്രയിക്കുകയായിരുന്നു. ഇവരുടെ ആഗ്രഹം കണ്ടറിഞ്ഞത് പോലെയായിരുന്നു ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ഇത് ഇവരുടെ മാത്രം കഥയല്ല ലാപ്ടോപ് ഏറ്റുവാങ്ങിയ ഒട്ടു മിക്ക വിദ്യാര്‍ത്ഥിനികള്‍ക്കും ഇതിനോട് സമാനമായ അനുഭവം തന്നെയാണ് പങ്കുവെക്കാനുളളത്. പഠനം സുഗമമാക്കാന്‍ ഇനി ലാപ്ടോപുണ്ടെന്ന ആശ്വാസത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍... പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്മോഹന്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ. ഗിരീഷ്കുമാര്‍, ഷിബിന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പി. ഇബ്രാഹിം സ്വാഗതവും പട്ടികജാതി വികസന ഓഫീസിലെ റീസര്‍ച്ച് അസിസ്റ്റന്റ് വി. സുകുമാരന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Laptop, Kerala, Sathyavathi, Sumithra, Kannada B. Ed, Students.
Advertisement: