ക്ഷേമനിധി ബോര്‍ഡ് ലാപ്‌ടോപ്പ് നല്‍കും
Nov 17, 2011, 15:54 IST
കാസര്‍കോട്: കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമ ബോര്‍ഡിലെ അംഗ തൊഴിലാളികളുടെ മക്കളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, പ്രൊഫഷണല്‍ കോളേജുകളില്‍ ഒന്നാംവര്‍ഷ മെഡിസിന്‍, എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ലാപ്‌ടോപ്പ് നല്‍കുന്നു. ലാപ്‌ടോപ്പ് അനുവദിക്കുന്നതിനുളള അപേക്ഷകള്‍ നവംബര്‍ 30 നകം ജില്ലാ ഓഫീസില്‍ നല്‍കണം. അപേക്ഷാഫോറം നിര്‍മ്മാണത്തൊഴിലാളി ക്ഷേമബോര്‍ഡിന്റെ കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ 0467 2206737.
Keywords: Laptop,Welfare Board, Kasaragod