city-gold-ad-for-blogger

പൊതുജനങ്ങള്‍ക്കായി സൗജന്യവൈഫൈ; കെ-ഫൈ പദ്ധതിയില്‍ സജ്ജമായത് 2000 കേന്ദ്രങ്ങള്‍, മൊബൈലിലും ലാപ്‌ടോപ്പിലും സൗജന്യമായി ഉപയോഗിക്കാനാകുന്നത് ദിവസേന ഒരു ജിബി വരെ ഡാറ്റ, വേഗത സെക്കന്റില്‍ 10 എംബി വരെ

കാസര്‍കോട്: (www.kasargodvartha.com 29.07.2019) സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാകുന്ന സംവിധാനമൊരുങ്ങുന്നു. കേരള സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. ബാക്കിയുള്ള കേന്ദ്രങ്ങള്‍ ഉടന്‍ തയ്യാറാവും. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിലാണ് വൈഫൈ ലഭ്യമാക്കുന്നത്. ഇതില്‍ ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങള്‍ ഉള്‍പ്പെടുന്നു.

പൊതുജനങ്ങള്‍ക്കായി സൗജന്യവൈഫൈ; കെ-ഫൈ പദ്ധതിയില്‍ സജ്ജമായത് 2000 കേന്ദ്രങ്ങള്‍, മൊബൈലിലും ലാപ്‌ടോപ്പിലും സൗജന്യമായി ഉപയോഗിക്കാനാകുന്നത് ദിവസേന ഒരു ജിബി വരെ ഡാറ്റ, വേഗത സെക്കന്റില്‍ 10 എംബി വരെ

സംസ്ഥാന ഐടി മിഷന്‍ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയില്‍ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെ-ഫൈ നിലവില്‍ ലഭ്യമായ ഇടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ www.itmission.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ്. പൊതു ജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്‌ടോപ്പിലും തികച്ചും സൗജന്യമായി ദിവസേന ഒരു ജിബി വരെ വൈഫൈ ഉപയോഗിക്കാനാകും. സെക്കന്റില്‍ 10 എംബി വരെ വേഗതയില്‍ വൈഫൈ ലഭ്യമാകും.


വൈഫൈ ഓണ്‍ ചെയ്തു മൊബൈല്‍ നമ്പര്‍ കൊടുത്തു ലോഗിന്‍ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. കെഫൈയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഐ ടി മിഷന്റെ ഫേസ്ബുക്ക് പേജില്‍ https://www.facebook.com/keralastateitmission/ ലഭ്യമാണ്. വിവിധ സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും അനുബന്ധകാര്യങ്ങളും തികച്ചും സുതാര്യവും അനായാസവുമായി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സൗജന്യ വൈഫൈ പദ്ധതിയിലൂടെ കഴിയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Technology, mobile, Laptop, Kerala state to install more WiFi hotspots in Kasargod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia