city-gold-ad-for-blogger

ജിയോ ഫോണിന് പിന്നാലെ 'ജിയോബുക്'; ലാപ്ടോപ് വിപണിയിലേക്ക് കൂടി കടക്കാനൊരുങ്ങി ജിയോ

ന്യൂഡെല്‍ഹി: (www.kvartha.com 06.03.2021) ജിയോ ഫോണിന് പിന്നാലെ 'ജിയോബുക്' എന്ന പേരില്‍ ലാപ്ടോപ് വിപണിയിലേക്ക് കൂടി കടക്കാനൊരുങ്ങി റിയലന്‍സ് ജിയോ. അതേസമയം ജിയോബുക് എന്നാണ് വിപണിയിലെത്തുക എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ലാപ്ടോപ് പ്രവര്‍ത്തിക്കുകയെന്നാണ് സൂചനകള്‍. 4ജി കണക്റ്റിവിറ്റിയുള്ള ജിയോബുകിന് കരുത്ത് പകരുക സ്നാപ്ഡ്രാഗണ്‍ ക്വാല്‍ക്വാം 665 പ്രോസസറായിരിക്കും എന്നാണ് റിപോര്‍ട്.

സ്നാപ്ഡ്രാഗണിന്റെ തന്നെ എക്സ് 12 മോഡം കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപകരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചൈനയിലെ ബ്ലൂ ബാങ്ക് കമ്യൂണിക്കേഷന്‍ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ജിയോ ബുക്ക് പുറത്തിറക്കുക. നിലവില്‍ രണ്ടു ജിയോ ഫോണ്‍ മോഡലുകള്‍ ജിയോയില്‍ നിന്ന് വിപണിയിലുണ്ട്. 2021 മെയ് മാസത്തില്‍ ജിയോ ബുകിന്റെ അസംബ്ലിംങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ജിയോ ഫോണിന് പിന്നാലെ 'ജിയോബുക്'; ലാപ്ടോപ് വിപണിയിലേക്ക് കൂടി കടക്കാനൊരുങ്ങി ജിയോ

Keywords: New Delhi, news, National, Top-Headlines, Technology, Business, Laptop, Jio to launch laptop called the 'JioBook' 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia