പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; പ്രതികള്‍ക്കെതിരെ ചുമത്തിയത് മാനഹാനി അടക്കമുള്ള വകുപ്പുകള്‍
Jan 31, 2017, 11:21 IST
കാസര്‍കോട്: (www.kasargodvartha.com 31/01/2017) ഭരണസമിതിയോഗത്തിനിടെ വനിതാപഞ്ചായത്ത് പ്രസിഡന്റിനെയും പഞ്ചായത്തംഗത്തെയും മര്‍ദിച്ച സംഭവത്തില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസിയുടെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ കോളിക്കാട്ടെ സുധീഷ്, ചക്കപാണി, മുജീബ് പടുപ്പ്, അഭിലാഷ്, പുളിവഞ്ചി ഷാജഹാന് എന്നിവര്‍ക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്.
മാനഹാനി, അക്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നിവ തടയുന്നതിനെതിരായ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച കുറ്റിക്കോല്‍ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ഭരണസമിതി യോഗത്തിനിടെയാണ് അക്രമമുണ്ടായത്. തലക്കടിയേറ്റ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസിയേയും പഞ്ചായത്ത് അംഗം ജോസഫ് പാറത്തട്ടേലിനേയും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യോഗത്തില്‍ ആസൂത്രണസമിതി ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആര്‍എസ്പിയിലെ ഹരീഷ് ബി നമ്പ്യാരുടെ പേര് പ്രസിഡന്റ് നിര്‍ദ്ദേശിച്ചതാണ് സി പി എമ്മിനെ പ്രകോപിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠന്, കെ എന്‍ രാജന് എന്നിവരുള്‍പ്പെടെയുള്ള സിപിഎം പ്രതിനിധികള്‍ യോഗത്തിന്റെ മിനിറ്റ്സ് കീറി എറിയുകയും ഇരിപ്പിടങ്ങള്‍ മറിച്ചിടുകയുമായിരുന്നു.
Keywords: Kasaragod, Kerala, Laptop, Kuttikol, Case, Panchayath President, Case against 5 CPM workers assaulting for Panchayath president