ബേക്കല്‍ താജ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ കേക്ക് മേക്കറെ ട്രെയിനില്‍ കാണാതായ സംഭവം ദുരൂഹത പടര്‍ത്തി ; പോലീസ് അന്വേഷണം ആരംഭിച്ചു
Sep 12, 2016, 17:33 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2016) ഉദുമ പള്ളത്തെ ബേക്കല്‍ താജ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ കേക്ക് മേക്കറെ ട്രെയിനില്‍ കാണാതായ സംഭവം ദുരൂഹത പടര്‍ത്തി. സംഭവത്തെ കുറിച്ച് കാസര്‍കോട് റെയില്‍വെ പോലീസ് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് ഹോട്ടല്‍ അധികൃതരും ബന്ധുക്കളും റെയില്‍വേ പോലീസിലും ബേക്കല്‍ പോലീസിലും പരാതി നല്‍കി. ഇതിനിടയില്‍ മംഗള എക്‌സ്പ്രസിലെ ഒരു കോച്ചില്‍ വെച്ച് രാജ്കുമാര്‍ സിങിന്റെ ബാഗ് ഡെല്‍ഹിയില്‍ വെച്ച് ആര്‍ പി എഫ് കണ്ടെത്തി. ബാഗില്‍ നിന്നും രാജ്കുമാര്‍ സിങിന്റെ ലാപ്‌ടോപും പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതോടെ യുവാവിനെ ആരെങ്കിലും അപായപ്പെടുത്തിയതാണെന്ന സംശയം ഉയര്‍ന്നു.
അതിനിടെ യുവാവിനെ മുംബൈയില്‍ കണ്ടതായും പ്രചരണം ഉണ്ടായിരുന്നു. യുവാവിന്റെ തിരോധാനം സംബന്ധിച്ച് ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്. യുവാവ് മുംബൈയിലുണ്ടെന്ന സൂചന സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
യു പി ലക്‌നൗ സ്വദേശി രാജ്കുമാര്‍ സിങി(26) നെയാണ് ട്രെയിനില്‍ കാണാതായതായി പോലീസില്‍ പരാതി ലഭിച്ചത്. സപ്തംബര്‍ ഒന്‍പതിന് രാത്രി 8.45 നുള്ള മംഗള എക്‌സ്പ്രസില്‍ യു പിയിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു യുവാവ്. എന്നാല്‍ യുവാവ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ ഹോട്ടല്‍ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഹോട്ടല്‍ അധികൃതരും ബന്ധുക്കളും റെയില്‍വേ പോലീസിലും ബേക്കല്‍ പോലീസിലും പരാതി നല്‍കി. ഇതിനിടയില്‍ മംഗള എക്‌സ്പ്രസിലെ ഒരു കോച്ചില്‍ വെച്ച് രാജ്കുമാര്‍ സിങിന്റെ ബാഗ് ഡെല്‍ഹിയില്‍ വെച്ച് ആര്‍ പി എഫ് കണ്ടെത്തി. ബാഗില്‍ നിന്നും രാജ്കുമാര്‍ സിങിന്റെ ലാപ്‌ടോപും പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതോടെ യുവാവിനെ ആരെങ്കിലും അപായപ്പെടുത്തിയതാണെന്ന സംശയം ഉയര്‍ന്നു.
അതിനിടെ യുവാവിനെ മുംബൈയില്‍ കണ്ടതായും പ്രചരണം ഉണ്ടായിരുന്നു. യുവാവിന്റെ തിരോധാനം സംബന്ധിച്ച് ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്. യുവാവ് മുംബൈയിലുണ്ടെന്ന സൂചന സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Keywords: Kasaragod, Missing, Train, Youth, Police, Bekal, Complaint, Laptop, Mumbai, Kerala.