ഓൺലൈനായി കണ്ട വിദ്യാർഥികളെ തേടി ഒരധ്യാപകന്റെ ഹൃദയം തൊട്ടുള്ള വേറിട്ട യാത്ര; താണ്ടിയത് നൂറുകണക്കിന് കിലോമീറ്ററുകൾ
Jun 29, 2021, 17:40 IST
കാസർകോട്: (www.kasargodvartha.com 29.06.2021) ഓൺലൈനായി മാത്രം കണ്ടും കേട്ടും പരിചയിച്ച പ്രിയപ്പെട്ട വിദ്യാർഥികളുടെ വീട്ടിലേക്ക് കിലോമീറ്ററുകൾ താണ്ടി ഒരു അധ്യാപകന്റെ വേറിട്ട യാത്ര. പെരിയ കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് അധ്യാപകനായ ഡോ. ബി ഇഫ്തിഖാർ അഹ്‌മദ് ആണ് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ടാബുകളിലും ലാപ്ടോപുകളിലും സ്മാർട് ഫോണുകളിലും മാത്രം അവർ കണ്ട അധ്യാപകൻ മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വിദ്യാർഥികൾക്കും കൗതുകം.
കഴിഞ്ഞ ദിവസമാണ് വിവിധ ജില്ലകളിലെ വിദ്യാർഥികളെ തേടി ഇഫ്തിഖാർ അഹ്‌മദ് ഒറ്റയ്ക്ക് യാത്ര പുറപ്പെട്ടത്. തന്റെ യാത്രയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഹിറ്റാവുകയും ചെയ്‌തു. കോഴിക്കോടും തൃശൂരും കോട്ടയവും എറണാകുളവുമൊക്കെ ചുറ്റിയുള്ള രണ്ട് ദിവസത്തെ ദീർഘയാത്രയായിരുന്നു അത്. 'അമ്പരപ്പ്, അവിശ്വസനീയത, പിന്നെ, സമ്മിശ്ര വികാരങ്ങളുടെ ഭാവപകർചകൾ', തന്നെ നേരിട്ട് കണ്ടപ്പോഴുള്ള ശിഷ്യരുടെ പ്രതികരണം അദ്ദേഹം ഇങ്ങനെ പങ്കുവെക്കുന്നു.
ഈ യാത്രയ്ക്ക് പിന്നിലെ ഉദ്ദേശവും അദ്ദേഹം വ്യക്തമാക്കുന്നു. ഒരാഴ്ച മുമ്പ്, രാത്രി ഒമ്പത് മണിക്ക് ശേഷം, ഒരു വിദ്യാർഥിനി ഫോണിൽ വിളിച്ച് അവൾക്ക് സ്ട്രെസ് താങ്ങാനാവില്ല, എന്നും ആത്മഹത്യയെ കുറിച്ച് ആലോചിച്ചു പോകുന്നു എന്നും പറഞ്ഞിരുന്നു. അതോടെയാണ് ഇഫ്തിഖാർ അഹ്‌മദ് എല്ലാവരെയും ഒന്നു നേരിൽ കണ്ടാലോ എന്നാലോചിച്ചത്.
ഇനിയും പൂട്ടിയിട്ടാൽ, ഇവിടുത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾ മാനസിക വിഷമത കൊണ്ട് വല്ലതും കാട്ടിക്കൂട്ടുമെന്നും അത്രയ്ക്ക് സ്ട്രെസ് ആണ് അവരിൽ ഭൂരിഭാഗം പേർക്കും എന്ന് വിദ്യാർഥികളുടെ മനസറിഞ്ഞ യാത്രയ്ക്ക് ശേഷം ഇഫ്തിഖാർ അഹ്‌മദ് പറയുന്നു. മുഴുവൻ വിദ്യാർഥികൾക്കും യുദ്ധ കാലാടിസ്ഥാനത്തിൽ വാക്സിൻ നൽകി ക്ലാസുകൾ ആരംഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഡോ. ബി ഇഫ്തിഖാർ അഹ്‌മദിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണ രൂപം:
Keywords: Kasaragod, Kerala, News, Student, Teacher, Laptop, Mobile Phone, District, Kottayam, Ernakulam, Vaccinations, Traveling, A teacher's unique journey in search of his online students.