city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെഡ്മിബുക് 15 പ്രോ ഏറ്റവും അനുയോജ്യം പഠനാവശ്യങ്ങള്‍ക്ക്; റിവ്യൂ

ന്യൂഡെല്‍ഹി: (www.kasargodvartha.com07.04.2022) റെഡ്മിയുടെ ലാപ്‌ടോപ് ആയ റെഡ്മിബുക് 15 പ്രോ പഠനാവശ്യങ്ങള്‍ക്കാണ് ഏറ്റവും അനുയോജ്യമാകുന്നത്. അതേസമയം പ്രൊഫഷനല്‍ വീഡിയോ എഡിറ്റര്‍സ്, ഫോടോഗ്രാഫേഴ്‌സ്, ഫോടോഷോപ് ഉപയോഗിക്കുന്നവര്‍ക്കൊന്നും ഈ മോഡല്‍ ലാപ്‌ടോപ് ശുപാര്‍ശ ചെയ്യുന്നില്ല. അത്യാവശ്യം പവര്‍ഫുള്‍ ആയിട്ടുള്ള പ്രൊസസര്‍ തന്നെയാണ് ഇതിനുള്ളത്. എന്നാല്‍ ഇത്തരം ജോലി ചെയ്യുന്നവര്‍ക്ക് അനുയോജ്യമായതല്ലെന്നാണ് റിവ്യൂസ് വ്യക്തമാക്കുന്നത്.

റെഡ്മിബുക് 15 പ്രോ ഏറ്റവും അനുയോജ്യം പഠനാവശ്യങ്ങള്‍ക്ക്; റിവ്യൂ

റെഡ്മിബുക് 15 പ്രോ കൂടുതലും ശുപാര്‍ശ ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്കും ഓഫീസ് വര്‍ക്കുകള്‍ക്കുമാണ്. ഈ ലാപ്‌ടോപ് കൂടുതലും പോളികാര്‍ബണേറ്റ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് 10 മണിക്കൂര്‍ ബാറ്ററി ലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ 10 മണിക്കൂര്‍ വരെ ചാര്‍ജ് കിട്ടിയില്ലെങ്കിലും എട്ട് മണിക്കൂര്‍ വരെ ചാര്‍ജ് നില്‍ക്കുമെന്നാണ് റിവ്യൂകളില്‍ പറയുന്നത്.

അത്യാവശ്യം വലിയൊരു കീബോര്‍ഡ് ആണ് റെഡ്മിബുക് 15 പ്രോയില്‍ നല്‍കിയിരിക്കുന്നത്. എല്ലാം കീസും തമ്മില്‍ നല്ല രീതിയിലുള്ള സ്‌പെയിസ് ഉണ്ട്. അതിനാല്‍ തന്നെ ടൈപിങും കാര്യങ്ങളും നല്ല രീതിയില്‍ തന്നെ ചെയ്യാനാകും. നല്ല ബ്രൈറ്റായിട്ടുള്ള ഡിസ്‌പ്ലേയാണ്, നല്ല ക്ലിയര്‍ ആയ ഓഡിയോയുമാണ്. അത്യാവശ്യം നല്ലൊരു റിവ്യൂവാണ് റെഡ്മിബുക് 15 പ്രോക്ക് ലഭിച്ചിരിക്കുന്നത്

Keywords:  New Delhi, News, National, Top-Headlines, Technology ,Business, Laptop, Redmibook 15 Pro is best suited for learning purposes; Review.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia