city-gold-ad-for-blogger

ഇന്‍ഫിനിക്‌സ് ഇന്‍ബുക് എക്‌സ്1ന്റെ വിശേഷങ്ങളിലേക്ക്; റിവ്യൂ

ന്യൂഡെല്‍ഹി: (www.kasargodvartha.com 08.04.2022) ഇന്‍ഫിനിക്‌സിന്റെ ആദ്യ ലാപ്‌ടോപ് ആയ ഇന്‍ഫിനിക്‌സ് ഇന്‍ബുക് എക്‌സ്1 ന്റെ വിശേഷങ്ങള്‍ നോക്കാം. ഇന്‍ഫിനിക്‌സിന്റെ സ്മാര്‍ട് ഫോണുകള്‍ പോലെ തന്നെ മികച്ച വിലയില്‍ തന്നെയാണ് ലോപ്‌ടോപും കംപനി പുറത്തിറക്കിയിരിക്കുന്നതെന്ന് റിവ്യൂസ് വ്യക്തമാക്കുന്നു. വളരെ ഒരു പ്രീമിയം ക്വാളിറ്റി തോന്നിക്കുന്ന ലാപ്‌ടോപാണിത്. മെറ്റല്‍ ബോഡിയാണ് മാറ്റ് ഫിനിഷാണ്.

ഇന്‍ഫിനിക്‌സ് ഇന്‍ബുക് എക്‌സ്1ന്റെ വിശേഷങ്ങളിലേക്ക്; റിവ്യൂ

ഈ ലാപ്‌ടോപില്‍ കാണാന്‍ സാധിക്കുക ശരിക്കും ഒരു മോഡേണ്‍ ഡിസൈനിങാണ്. ഇതിന്റെ ബെസില്‍സ് വളരെ കുറവാണ്, ശരിക്കും ഒരു ട്രെന്‍ഡി ലുകിലാണ് ഇതിനെ പുറത്തിറക്കിയിരിക്കുന്നത്. ഒന്നര കിലോ താഴെയാണ് ഇതിന്റെ ഭാരം. വളരെ സോഫ്റ്റും സ്മൂത്തുമായ കീബോര്‍ഡാണിതിന്. ഇതിന് മൂന്ന് വേരിയന്റുകളാണുള്ളത്, ഇന്റല്‍ കോര്‍ ഐ3, ഇന്റല്‍ കോര്‍ ഐ5, ഇന്റല്‍ കോര്‍ ഐ7.

ഇനി ഇതിന്റെ വില നോക്കാം, ഐ3 വേരിയന്റിന് (8GB RAM, 256GB Storage) വില വരുന്നത് 36,000 രൂപയാണ്. ഐ5 (8GB RAM, 512GB Storage) 46,000 രൂപ, ഐ7 (16GB RAM, 512GB Storage) 56,000 രൂപയാണ് വില വരുന്നത്. അതിനാല്‍ തന്നെ മൂന്ന് വിലയും അതാത് വിഭാഗങ്ങളിലെ അടിപൊളി വിലയാണെന്നാണ് റിവ്യൂസ് വ്യക്തമാക്കുന്നത്.

Keywords:  New Delhi, News, National, Top-Headlines, Technology, Business, Laptop, Laptop-Reviews, Infinix Inbook X1 Review.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia