സൈക്ലിങ് ആവേശവമുണര്‍ത്തി സില്‍ക്ക് എയര്‍ ട്രിവാന്‍ഡ്രം സൈക്ലത്തോണ്‍ ഏപ്രില്‍ എട്ടിന്
Mar 14, 2017, 12:20 IST
തിരുവനന്തപുരം: (www.kasargodvartha.com 14.03.2017) സൈക്ലിങ് ആവേശത്തിന്റെ മണിമുഴക്കി ട്രിവാന്‍ഡ്രം സൈക്ലത്തോണിന്റെ രണ്ടാംപതിപ്പിന് അരങ്ങൊരുങ്ങുന്നു. സൈക്ലിങ് പ്രോല്‍സാഹിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കാനുമായി സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ ഏക കൂട്ട സൈക്കിളോട്ടമായ സില്‍ക്ക് എയര്‍ ട്രിവാന്‍ഡ്രം സൈക്ലത്തോണ്‍ 2017 ഏപ്രില്‍ എട്ടിന് നടക്കും.
വെള്ളയമ്പലം മാനവീയം വീഥിയില്‍ രാവിലെ അഞ്ചു മണിക്ക് ഫഌഗ് ഓഫ് ചെയ്യുന്ന സൈക്ലത്തോണിന്റെ റജിസ്‌ട്രേഷനു തുടക്കമായി. വെള്ളയമ്പലംകവടിയാര്‍പട്ടംപിഎംജിവെള്ളയമ്പലം സര്‍ക്യൂട്ടാണ് സൈക്ലിങ്ങിനായി നിശ്ചയിച്ചിട്ടുള്ളത്. സ്റ്റാര്‍ട്ടിങ് പോയിന്റായ മാനവീയം വീഥിയില്‍ തന്നെയാണ് ഫിനിഷിങ്ങും.
വായുമലിനീകരണം കുറയ്ക്കാനും നഗരത്തെ വൃത്തിയും ആരോഗ്യവുമുള്ളതാക്കാനും ലക്ഷ്യമിടുന്ന സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നത് സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സാണ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പ്രാദേശിക വിമാനക്കമ്പനിയായ സില്‍ക്ക് എയര്‍ സ്‌പോണ്‍സറും മാസ്റ്റര്‍ കാര്‍ഡ് പാര്‍ട്ണറുമാണ്. നഗരത്തിലെ പ്രധാന സൈക്ലിങ് ക്ലബുകളായ ഇന്‍ഡസ് സൈക്ലിങ് എംബസി, ട്രിവാന്‍ഡ്രം ബൈക്കേഴ്‌സ് ക്ലബ് എന്നിവയുടെ സഹകരണവുമുണ്ട്.
കുട്ടികളുള്‍പ്പെടെ ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാം. പത്തിനും പന്ത്രണ്ടിനുമിടെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള 2.5 കി.മീ. സ്റ്റാര്‍ക്ക് കിഡ്‌സ് ഫണ്‍ റൈഡ്, നിശ്ചയദാര്‍ഢ്യവും ശാരീരികശേഷിയുമളക്കുന്ന, 18 വയസ്സു തികഞ്ഞവര്‍ക്കുള്ള 40 കിലോമീറ്റര്‍ ചാംപ്യന്‍സ് റൈഡ്, 13 വയസ്സു തികഞ്ഞവര്‍ക്കുള്ള 14 കിലോമീറ്റര്‍ നീളുന്ന ട്രിവാന്‍ഡ്രം ഫിറ്റ്‌നസ് റൈഡ്, 20 കിലോമീറ്റര്‍ ടീം ചലഞ്ച് എന്നിങ്ങനെ വിവിധ ഇനങ്ങളില്‍ സൈക്ലിങ്ങിനു സൗകര്യമുണ്ട്. രണ്ടു മണിക്കൂര്‍ കൊണ്ടു ഫിനിഷ് ചെയ്യേണ്ട ചാംപ്യന്‍സ് റൈഡിന് അന്‍പതിനായിരം രൂപയാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് ആകെ സമ്മാനത്തുക. ഫിറ്റ്‌നസ് റൈഡില്‍ ജേതാക്കളാകുന്നവര്‍ക്ക് ട്രോഫികളും എല്ലാ വിഭാഗങ്ങളിലും നിശ്ചിത സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്ക് മെഡലുകളും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
ഹൃദയാഘാതം, പക്ഷാഘാതം, അമിതവണ്ണം, സന്ധിവാതം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനും മനസ്സിന് ഉണര്‍വു പകരാനും ഏറ്റവും ഫലപ്രദമായ വ്യായാമങ്ങളിലൊന്നാണ് പതിവായ സൈക്ലിങ് എന്ന സന്ദേശവുമായി രസികന്‍ പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് സൈക്ലത്തോണ്‍ അരങ്ങേറുന്നത്.
മനോഹരമായ നഗരത്തില്‍ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താനായി നടക്കുന്ന സൈക്ലത്തോണിന്റെ ഭാഗമാകാനുള്ള അവസരം സില്‍ക്ക് എയര്‍ ആവേശത്തോടെ സ്വീകരിക്കുന്നുവെന്ന് മാനേജര്‍ ജൂലിയസ് ലിം പറഞ്ഞു. 17 വര്‍ഷമായി തിരുവനന്തപുരത്തേക്കു സര്‍വീസ് നടത്തുന്ന സില്‍ക്ക് എയറിന,് വിജയകരമായ ആദ്യപതിപ്പിനു ശേഷം വീണ്ടും സൈക്ലത്തോണുമായി സഹകരിക്കാന്‍ അവസരം കിട്ടിയത് ആഹ്ലാദകരമാണെന്നും അദ്ദേഹം പറഞ്ഞു.
സില്‍ക്ക് എയര്‍ ട്രിവാന്‍ഡ്രം സൈക്ലത്തോണില്‍ റജിസ്റ്റര്‍ ചെയ്യാന്‍ wwwt.rivandrumcyclathon.in
സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +91 9946669958, ഇമെയില്‍ infot@rivandrumcyclathon.in
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, news, Top Headlines, health, Programme, Club, Entertainment, Cycling, Silk air Trivandrum Cyclathon, Second Edition of Kerala’s ‘Cyclathon’ on April 8