city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാടു നീങ്ങിയ ഗ്രാമീണ നാടകങ്ങള്‍ തിരിച്ചു വരുന്നു

പെരിയ:(www.kasargodvartha.com 02/01/2018) ഒരു കാലഘട്ടത്തില്‍ ജനപ്രിയ നാടകങ്ങളുടെ വിളനിലമായിരുന്ന പെരിയയില്‍ നാടകങ്ങള്‍ തിരിച്ചു വരുന്നു. നാടകാസ്വാധനത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് തെളിയിച്ചുകൊണ്ട് പെരിയയില്‍ സംഘടിപ്പിക്കുന്ന ഗ്രാമീണ നാടകങ്ങള്‍ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടുന്നത്. കഴിഞ്ഞ ദിവസം പെരിയ ഗാന്ധിസ്മാരക വായനശാല അവതരിപ്പിച്ച മഞ്ഞുപെയ്യുന്ന മനസ് എന്ന നാടകത്തെ ഹര്‍ഷാരവത്തോടെയാണ് ആസ്വാദകര്‍ വരവേറ്റത്.

നാടകത്തെ കൈവിടാന്‍ ഗ്രാമീണ ജനതയ്ക്ക് സാധിക്കില്ല എന്നതിന്റെ തെളിവായിരുന്നു അത്. നിറഞ്ഞ കൈയ്യടിയും ഹര്‍ഷാരവവും നാടക സംഘത്തിന് നല്‍കിയത് പുത്തന്‍ ആവേശമായിരുന്നു. പുലൂര്‍ പെരിയ പഞ്ചായത്തില്‍ മൂന്ന് സാമൂഹ്യ നാടകങ്ങളാണ് ഡിസംബര്‍ 30ന് അരങ്ങേറിയത്. പെരിയ ആയംമ്പാറ എടമുണ്ട എന്നിവിടങ്ങളില്‍ നിന്നായി വന്‍ ജനാവലിയാണ് നാടകം കാണാന്‍ എത്തിയത്.

നാടു നീങ്ങിയ ഗ്രാമീണ നാടകങ്ങള്‍ തിരിച്ചു വരുന്നു

മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അനാഥമാക്കപ്പെട്ടവരുടെ കരളലിയിപ്പിക്കുന്ന കഥ പറഞ്ഞ മഞ്ഞുപെയ്യുന്ന മനസ് ഫ്രാന്‍സിസ് ഡി മാവേലിക്കരയുടെ പ്രസിദ്ധമായ നാടകമാണ്. പ്രഭാകരന്‍ ചാലിങ്കാലിന്റെ സംവിധാനത്തില്‍ ഗാന്ധിസ്മാരക വായനശാലയാണ് ഈ നാടകം അവതരിപ്പിച്ചത്. അഭിലാഷ് ജ്വാലയുടെ കവിതപോലെ മനോഹരമായ ദീപവിതാനവും രാമകൃഷ്ണന്‍ ചാലിങ്കാലിന്റെ കോറിയോഗ്രാഫിയും നാടകത്തെ മികച്ചതാക്കി. ബാലകൃഷണന്‍, മോഹനന്‍, രാജീവന്‍, മണി പെരിയ, മണികണ്ഠന്‍, ബാലന്‍, രാമകൃഷ്ണന്‍, ഗംഗന്‍, ഉണ്ണിമായ, ശോഭന, മുരളീധരന്‍, കുഞ്ഞിരാമന്‍, വിജയന്‍, ചന്ദ്രന്‍ പെരിയ, വി കണ്ണന്‍. തുടങ്ങിയവര്‍ നാടകത്തില്‍ അഭിനയിച്ചു. വരദ നാരയണന്‍ കലാ സംവിധാനം നിര്‍വഹിച്ചു.

നാടു നീങ്ങിയ ഗ്രാമീണ നാടകങ്ങള്‍ തിരിച്ചു വരുന്നു

കയ്യൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ജ്വാല കലാപം മഡിയന്‍ രമേശന്‍ സംവിധാനം ചെയ്ത് ചെഗുവേര എടമുണ്ടയാണ് അവതരിപ്പിച്ചത്. കാലടി ഗോപിയുടെ പ്രസിദ്ധമായ നാടകം ഗ്രാമം ആയമ്പാറയ്ക്ക് ഉത്സവകാഴ്ച്ച സമ്മാനിക്കുകയായിരുന്നു. നാടകങ്ങളുടെ തിരിച്ചുവരവ് 2018 ല്‍ പ്രതീക്ഷ നല്‍കുന്നു.

നാടു നീങ്ങിയ ഗ്രാമീണ നാടകങ്ങള്‍ തിരിച്ചു വരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Periya, Kasaragod, Drama, Entertainment, Direction, Choreography, Rural dramas are coming back

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia