city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bekal Fest | ബേക്കലില്‍ പുതുവര്‍ഷ പിറവി ആഘോഷിച്ച് ജനസാഗരം; ബീച് ഫെസ്റ്റ് നടത്തിപ്പിന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയ്ക്ക് അഭിനന്ദനവുമായി എകെഎം അശ്റഫ് എംഎല്‍എ

ബേക്കല്‍: (www.kasargodvartha.com) കാസര്‍കോടിന്റെ പുതുവര്‍ഷ പിറവി ആഘോഷം ഇത്തവണ ബേക്കലില്‍ ആയിരുന്നു. തടിച്ചു കൂടിയ ജനസാഗരം മുമ്പെങ്ങും ജില്ലയില്‍ കണ്ടിട്ടില്ലാത്ത പുതുവര്‍ഷാഘോഷത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. അര മണിക്കൂറോളം നീണ്ട കരിമരുന്ന് പ്രയോഗമായിരുന്നു പുതുവര്‍ഷ കാഴ്ച്ച. വിവിധ നിറങ്ങളില്‍ രൂപത്തില്‍ ബേക്കലിന്റെ വിണ്ണില്‍ വിസ്മയം തീര്‍ത്തു. ആഹ്ലാദാരവങ്ങളിലൂടെ പുതു ചരിത്രമെഴുതുകയായിരുന്നു പുതുവര്‍ഷ ആഘോഷം
           
Bekal Fest | ബേക്കലില്‍ പുതുവര്‍ഷ പിറവി ആഘോഷിച്ച് ജനസാഗരം; ബീച് ഫെസ്റ്റ് നടത്തിപ്പിന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയ്ക്ക് അഭിനന്ദനവുമായി എകെഎം അശ്റഫ് എംഎല്‍എ

അലോഷി പാടി, ബേക്കലില്‍ ക്ലാസിക് നൈറ്റ്

മലയാളികള്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഗൃഹാതുരത്വ ഗാനങ്ങള്‍ പെയ്തിറങ്ങുകയായിരുന്നു ബേക്കലിന്റെ മണ്ണില്‍. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച അലോഷി പാടുന്നു സംഗീത രാവ് ഏറെ ഹൃദ്യമായി. കെ രാഘവന്‍ മാസ്റ്ററുടെയും ദേവരാജന്‍ മാസ്റ്ററുടെയും എം.എസ് ബാബു രാജിന്റെയും അനശ്വര ഗാനങ്ങള്‍ ബേക്കലില്‍ അലോഷിയിലൂടെ പിറവി കൊണ്ടു. പുതു വര്‍ഷത്തലേന്ന് ഗൃഹാതുരതയുടെയും ക്ലാസിക് സിനിമാ ഗാനങ്ങളുടെയും ഉത്സവ രാവാക്കി മാറ്റുകയായിരുന്നു അലോഷിയും സംഘവും. കാനന ഛായയില്‍, ഇല്ലിമുളം കാടുകളില്‍, ഒരു പുഷ്പം മാത്രമെന്‍ ,ആയിരം കണ്ണുമായ് തുടങ്ങി മലയാളികള്‍ പാടിപ്പതിഞ്ഞ ഗാനങ്ങളുടെ സംഗമം ആയിരുന്നു വേദിയില്‍ .സൂഫീ സംഗീതവും ഒപ്പം വേദിയിലെത്തി.

പുതു വര്‍ഷ രാവിനെ ഉത്സവ രാവാക്കി വിധു പ്രതാപും സംഘവും
    
Bekal Fest | ബേക്കലില്‍ പുതുവര്‍ഷ പിറവി ആഘോഷിച്ച് ജനസാഗരം; ബീച് ഫെസ്റ്റ് നടത്തിപ്പിന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയ്ക്ക് അഭിനന്ദനവുമായി എകെഎം അശ്റഫ് എംഎല്‍എ

ചടുലമായ ഗാനങ്ങളും നൃത്തച്ചുവടുകളുമായി ബേക്കലിന്റെ തീരത്ത് പുതുവര്‍ഷ രാവിനെ ആഘോഷ രാവാക്കി മാറ്റുകയായിരുന്നു വിധു പ്രതാപും സംഘവും . പുതു വര്‍ഷ പിറവി വരെ തുടര്‍ന്ന സംഗീത നിശ , ആഘോഷമാക്കാനെത്തിയത് വന്‍ ജനാവലിയായിരുന്നു. സദസിലേക്കിറങ്ങി നൃത്തച്ചുവടുകള്‍ വെച്ചും വേദിയിലേക്ക് ക്ഷണിച്ചും കാണികളെ കയ്യിലെടുക്കുകയായിരുന്നു സംഘം. പരിപാടിക് മാറ്റ് കൂട്ടി സിനിമാറ്റിക് , അക്രോബാറ്റിക് ഫയര്‍ ഡാന്‍സും അരങ്ങേറി.

75 പിന്നിട്ട കഥകളി സപര്യയുമായി സദനം രാമന്‍കുട്ടി ആശാന്‍

എത്ര വേദികളില്‍ കഥകളി ആടിയെന്ന് ചോദിച്ചാല്‍ സദനം രാമന്‍കുട്ടി ആശാന് എണ്ണമില്ല. അത്ര മാത്രം അനന്തമാണ് വേദികള്‍. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറിയ ദുര്യോധനവധം കഥകളിയില്‍ രൗദ്രഭീമനായി വേഷമിട്ടാണ് സദനം രാമന്‍കുട്ടി ആശാന്‍ വേദിയിലെത്തിയത്. നീണ്ട അവതരണത്തിന് ശേഷം ദുശ്ശാസന വധവും കഴിഞ്ഞ് ആട്ടവിളക്ക് അണഞ്ഞപ്പോള്‍ മുഖത്തെ ചായം മാറ്റി , വേഷം അഴിച്ച് മാറ്റി ആശാന്‍ തന്റെ ജീവിത കഥ പറഞ്ഞു തുടങ്ങി.
പന്ത്രണ്ടാം വയസ്സില്‍ ലവ കുശന്‍മാരായി അരങ്ങത്തെത്തിയ ആശാന്‍ എഴുപത്തിയാറാം വയസ്സിലും കഥകളി സപര്യ തുടരുകയാണ്.

പാലക്കാട് പേരൂരിലെ തേക്കിന്‍ കാട്ടില്‍ രാവുണ്ണി നായരായിരുന്നു ആദ്യ ഗുരു. പിന്നീട് പത്മശ്രീ കീഴ്പ്പാടം കുമാരന്‍ നായരുടെ സഹ അധ്യാപകനായി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളര്‍ഷിപ്പോടെ കലാമണ്ഡലത്തില്‍. പിന്നീട് 1980 വരെ ഗാന്ധി സേവാ സദനം കഥകളി അക്കാദമിയില്‍ പ്രധാനാധ്യാപകനായി. 1980 മുതല്‍ 2011 വരെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ കഥകളിയോഗത്തില്‍ പ്രധാനാധ്യാപകനായി. ഒപ്പം പ്രധാന നടനായും വിവിധ വേദികളില്‍ . 2011 ല്‍ അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ചെങ്കിലും കഥകളി വേദികളില്‍ സജീവമാണ് രാമന്‍കുട്ടി ആശാന്‍. 76 പിന്നിട്ട കാലം വരെ എല്ലാ കഥാപാത്രങ്ങളെയും അരങ്ങത്തെത്തിക്കാനായി എന്നതാണ് ഏറെ സന്തോഷവും സമാധാനവും സംതൃപ്തിയും നല്‍കുന്ന കാര്യമെന്ന് പറഞ്ഞ് ആശാന്‍ നിര്‍ത്തി.

സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയിലേക്കുള്ള ചൂണ്ടുപലകയാണ് ബീച്ച് ഫെസ്റ്റിവല്‍ - പി.കരുണാകരന്‍

സമൂഹത്തിന്റെ വളര്‍ച്ചയില്‍ സാംസ്‌കാരിക രംഗത്തെ വളര്‍ച്ച കൂടി ഉയരുന്നത് സമൂഹം മെച്ചപ്പെട്ടതിനുള്ള തെളിവാണെന്നും അതിലേക്കുള്ള ചൂണ്ടുപലകയാണ് ബേക്കല്‍ ഫെസ്റ്റെന്നും മുന്‍ എം.പി പി.കരുണാകരന്‍ പറഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നദീജന്യ ടൂറിസവും കടല്‍ത്തീര ടൂറിസവും ഒന്നിക്കുന്നു എന്ന പ്രത്യേകത ബേക്കലിനുണ്ട്. സാംസ്‌കാരിക പുരോഗതിക്കൊപ്പം ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അനുബന്ധ മേഖലകളും സമാനമായി വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാതിക്കും മതത്തിനും അതീതമായി മതസൗഹാര്‍ദ്ദത്തിന്റെ വിപുലമായ വേദികളായി ടൂറിസം കേന്ദ്രങ്ങള്‍ മാറുകയാണ്. സര്‍ക്കാരിന്റെ സഹായം, പ്രവര്‍ത്തനം, നയപരമായ തീരുമാനം, അവയൊക്കെ ജനകീയമാക്കി മാറ്റുക എന്നതാണ് ഒരു ജനകീയ പ്രവര്‍ത്തകന്റെ കര്‍ത്തവ്യം. അതിന് മാതൃക തീര്‍ത്ത സി.എച്ച് കുഞ്ഞമ്പുവിനെ അഭിനന്ദിക്കുന്നുവെന്നും പി.കരുണാകരന്‍ പറഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കെ. ഇ എ ബക്കര്‍ അധ്യക്ഷത വഹിച്ചു. എ. കെ എം അഷ്‌റഫ് എം.എല്‍ .എ മുഖ്യാതിഥിയായി.

അഭിനന്ദനവുമായി എകെഎം അശ്റഫ് എംഎല്‍എ
         
Bekal Fest | ബേക്കലില്‍ പുതുവര്‍ഷ പിറവി ആഘോഷിച്ച് ജനസാഗരം; ബീച് ഫെസ്റ്റ് നടത്തിപ്പിന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയ്ക്ക് അഭിനന്ദനവുമായി എകെഎം അശ്റഫ് എംഎല്‍എ

ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ലോകത്തിന് ഒരുമയുടെ സദേശം നല്‍കുകയാണെന്നും ജില്ലാ എല്ലാ മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കുന്നു എന്നതിലേക്കുള്ള തുടക്കമാണ് ബീച്ച് ഫെസ്റ്റ് എന്നും എ. കെ എം അഷ്‌റഫ് എം.എല്‍ .എ പറഞ്ഞു. ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് നേതൃത്വം നല്‍കിയതോടെ മികച്ച അടയാളമാണ് സി.എച്ച് കുഞ്ഞമ്പു എം.എല്‍ എ സമര്‍പ്പിച്ചിരിക്കുന്നതെന്നും എ. കെ എം അഷ്‌റഫ് പറഞ്ഞു. കവിയും ഗാനരചയിതാവുമായ ജിനേഷ് കുമാര്‍ എരമം പ്രഭാഷണം നടത്തി. നാടിന്റെ ഐക്യം തകര്‍ക്കാനുള്ള കുത്സിത ശ്രമങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി സാഹോദര്യം കാത്ത് സൂക്ഷിക്കുക എന്നതാണ്. അത് ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിലൂടെ സാക്ഷാത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച് കുഞ്ഞമ്പു എം എല്‍ എ, മുന്‍ എം.എല്‍ എ കെ കുഞ്ഞിരാമന്‍ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ , ലോ& ഓര്‍ഡര്‍ കമ്മിറ്റി കണ്‍വീനറും റിട്ട. ഡി.വൈ.എസ്.പിയുമായ കെ.ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സന്തോഷ് പനയാല്‍ സ്വാഗതവും താമസം വിശ്രമം കമിറ്റി ചെയര്‍മാന്‍ പി.കെ കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.
          
Bekal Fest | ബേക്കലില്‍ പുതുവര്‍ഷ പിറവി ആഘോഷിച്ച് ജനസാഗരം; ബീച് ഫെസ്റ്റ് നടത്തിപ്പിന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയ്ക്ക് അഭിനന്ദനവുമായി എകെഎം അശ്റഫ് എംഎല്‍എ

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Bekal-Beach, Bekal, Celebration, Festival,New-Year-2023, New Year, Programme, Singer, Entertainment, People celebrated New Year in Bekal.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia