എം ബി ബാലകൃഷ്ണന്‍ സ്മാരക സംസ്ഥാന വടംവലി: ഉദുമ ടൗണ്‍ ബി ടീം ജേതാക്കള്‍
Apr 16, 2017, 11:07 IST
ഉദുമ: (www.kasargodvartha.com 16.04.2017) സിപിഎം ബാര ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച എം ബി ബാലകൃഷ്ണന്‍ സ്മാരക സംസ്ഥാന വടംവലി മത്സരത്തില്‍ ഉദുമ ടൗണ്‍ ബി ടീം ചാമ്പ്യന്മാരായി. ചെഗുവേര ഒറ്റമാവുങ്കാല്‍ റണ്ണറപ്പായി. ഉദുമ ടൗണ്‍ ടീം എ, പോരാട്ടം ടീം മാങ്ങാട് എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ മധു മുതിയക്കാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി, സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി ടി നാരായണന്‍, കെ സന്തോഷ്‌കുമാര്‍, ബീബി അഷ്‌റഫ്, ഹമീദ് മാങ്ങാട്, ടി കെ അഹമ്മദ്ഷാഫി, മൊയ്തീന്‍കുഞ്ഞി കളനാട് എന്നിവര്‍ സംസാരിച്ചു. എം കെ വിജയന്‍ സ്വാഗതവും പി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Memorial, Uduma, Winners, Sports, Entertainment, MB Balakrishnan memorial state level tug of war: Uduma town B team wins.