city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി ദിലീപിന്റെ മാനേജര്‍; പോലീസ് ക്ലബ്ബില്‍ ആദ്യം വന്നിറങ്ങിയത് അപ്പുണ്ണിയുടെ 'ഡ്യൂപ്പ്'

കൊച്ചി: (www.kasargodvartha.com 31.07.2017) മാധ്യമപ്രവര്‍ത്തകരെ കബളിപ്പിക്കാന്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി ദിലീപിന്റെ മാനേജര്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയപ്പോഴാണ് അപ്പുണ്ണി നാടകീയമായി മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍ നിന്നും രക്ഷപ്പെട്ടത്.

സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി ദിലീപിന്റെ മാനേജര്‍; പോലീസ് ക്ലബ്ബില്‍ ആദ്യം വന്നിറങ്ങിയത് അപ്പുണ്ണിയുടെ 'ഡ്യൂപ്പ്'

അപ്പുണ്ണി ആലുവ പോലീസ് ക്ലബ്ബില്‍ എത്തുന്ന വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാന്‍ ആദ്യമെത്തിയത് അപ്പുണ്ണിയുടെ 'ഡ്യൂപ്പ്' ആയിരുന്നു. അപ്പുണ്ണിയേയും കാത്ത് പോലീസ് ക്ലബ്ബിനു മുമ്പില്‍ തടിച്ചുകൂടി മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പിലേക്ക് ആദ്യം 'ഡ്യൂപ്ലിക്കേറ്റ്' അപ്പുണ്ണിയെത്തി. അപ്പുണ്ണിയുമായി രൂപസാദൃശ്യമുള്ള അനുജന്‍ സൂരജ് ആയിരുന്നു ഇത്. എന്നാല്‍ അപ്പുണ്ണിയാണെന്ന് കരുതിയ മാധ്യമപ്രവര്‍ത്തകര്‍ ഉടന്‍ ഡ്യൂപ്പിനെ വളയുകയും ചെയ്തു.

അപ്പുണ്ണിയാണോയെന്ന ചോദ്യത്തിന് അതെ എന്ന മറുപടിയും കേസിനെക്കുറിച്ച് ഒന്നും
 പറയാനില്ലെന്ന്  ഡ്യൂപ്പ് പറയുകയും ചെയ്തു. ഈ സമയം, യഥാര്‍ഥ അപ്പുണ്ണി മറ്റൊരു കാറില്‍ പോലീസ് ക്ലബ്ബില്‍ വന്നിറങ്ങി. ഇതോടെയാണ് ആദ്യം വന്നത് അപ്പുണ്ണിയല്ലെന്ന് മനസ്സിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Attack, Police, Case,  Malayalam actor Dileep’s manager Appunni surrenders before police in actress abduction and assault case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia