ആ സിനിമയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് 'മലര്‍'
Jun 25, 2015, 14:41 IST
കാസര്‍കോട്: (www.kasargodvartha.com 25/06/2015) സെപ്തംബറില്‍ കാസര്‍കോട്ടും മംഗളൂരുവിലുമായി ചിത്രീകരണം നടക്കുമെന്നറിയിച്ച 'ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം' എന്ന സിനിമയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് പ്രേമം സിനിമയില്‍ 'മലര്‍' എന്ന നായികാ കഥാപാത്രം അവതിരിപ്പിച്ച സായി പല്ലവി പറഞ്ഞു.
തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ നടി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. 'പ്രേമം സിനിമയുടെ ഹാംഗ് ഓവറിലാണ് താന്‍ ഇപ്പോഴെന്നും അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ കുറച്ചു സമയം വേണ്ടിവരുമെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. 'ഇടി' സിനിമയില്‍ താന്‍ അഭിനയിക്കുമെന്ന വാര്‍ത്ത കേട്ട് ചിലപ്പോള്‍ സംവിധായകനായ സജിദും നായകനായ ആസിഫ് അലിയും ചിരിക്കുന്നുണ്ടാകുമെന്നും നടി പോസ്റ്റില്‍ കുറിച്ചു.
അതേ സമയം ആസിഫ് അലി നായകനായ ഈ സിനിമയുടെ ചിത്രീകരണം കാസര്‍കോട്ടു തന്നെ നടക്കുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലേക്ക് മലറിനെ ക്ഷണിക്കാന്‍ ആലോചിക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇക്കാര്യം സായി
പല്ലവിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് ഇവര്‍ നല്‍കുന്ന വിവരം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
'മലര്‍' കാസര്‍കോട്ടേക്ക്; ആരാധകര്‍ ആവേശത്തില്‍
Keywords: Kasaragod, Kerala, Cinema, Movie, Malar, Premam, Hit Movie, Actress, Premam Malayalam Movie, Sai Pallavi, Invitation.
Advertisement: