city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിലവിളക്ക് കൊളുത്തുന്ന സംസ്‌കാരം ഇല്ലാതാകുന്നു: മേജര്‍ രവി

കാസര്‍കോട്: (www.kasargodvartha.com 20/09/2015) സന്ധ്യയ്ക്ക് വീടുകളില്‍ നിലവിളക്ക് കൊളുത്തി നാമം ജപിക്കുന്ന സംസ്‌കാരം കേരളത്തില്‍ കുറഞ്ഞു വരുന്നതായി സിനിമാ സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. സന്ധ്യാസമയങ്ങളില്‍ ഇന്ന് കുട്ടികളും, മുതിര്‍ന്നവരും സീരിയലുകളുടെ മുന്നിലാണ്. പണ്ട് കാലത്ത് സന്ധ്യയ്ക്ക് വീടുകളില്‍ നിലവിളക്ക് കൊളുത്തുകയും നാമം ജപിക്കുകയും ചെയ്യുന്നതിലൂടെ മഹത്തായ ഒരു സംസ്‌കാരം തലമുറകള്‍ക്ക് കൈമാറ്റം ചെയ്തിരുന്നു.

ലോകാസമസ്ഥാ സുഖിനോഭവന്തുയെന്ന് പഠിപ്പിച്ച് സംസ്‌കാരത്തെ ഒന്നിച്ച് നിര്‍ത്തി ശ്രീകൃഷ്ണ ജയന്തിയും, ഗണേശോത്സവവും ആഘോഷിച്ചാല്‍ എന്തിനാണ് ഭയക്കുന്നത്. ശ്രീകൃഷ്ണജയന്തിയും, ഗണേശോത്സവവും ആഘോഷിക്കുന്നുവെന്ന് പറയുമ്പോള്‍ ബിജെപിക്കാരന്റെതാണ്, ആര്‍എസ്എസ് കാരന്റെതാണ് എന്ന് പറയുന്നത് നമ്മുടെ കൂടെയുള്ള ഹിന്ദുക്കള്‍ തന്നെയാണ്. ഹിന്ദുക്കള്‍ ഒന്നാകുന്നതിനെ എന്തിനാണിവര്‍ ഇത്ര ഭയക്കുന്നത്. കേരളത്തെ രക്ഷിക്കണമെങ്കില്‍ വര്‍ഗീയത പറയുന്ന രാഷ്ട്രീയക്കാരെ മാറ്റി നിര്‍ത്താന്‍ നമ്മള്‍ തയ്യാറാകണമെന്ന് മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

മല്ലികാര്‍ജ്ജു ക്ഷേത്രത്തില്‍ നടക്കുന്ന സാര്‍വജനിക ഗണേശോത്സവത്തിന്റെ വജ്ര മഹോത്സവത്തില്‍ മഠം, മന്ദിരം, തറവാടുകളില്‍ നിത്യ പൂജ ചെയ്യുന്നവരെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജര്‍ രവി. വിശ്വഹിന്ദു പരിഷത്ത് കര്‍ണാടക പ്രാംന്ത കാര്യാധ്യക്ഷന്‍ എം.ബി. പുരാണിക്, സാര്‍വജനിക ഗണേശോത്സവ സമിതി അധ്യക്ഷന്‍ സി.വി പൊതുവാള്‍, നടന്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

നിലവിളക്ക് കൊളുത്തുന്ന സംസ്‌കാരം ഇല്ലാതാകുന്നു: മേജര്‍ രവി

Keywords : Kasaragod, Kerala, House, Temple, Entertainment, Major Ravi. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia