city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാവ്യ മാധവൻ തിരിച്ചുവരുന്നു, ദിലീപിനൊപ്പം

കൊച്ചി (www.kasargodvartha.com 26.04.2017) ചെറിയൊരു ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ദിലീപുമായുള്ള വിവാഹശേഷം കാവ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കാവ്യയും ദിലീപും പ്രേക്ഷക ഹൃദയം കീഴടക്കാനെത്തുകയാണ്.

സിനിമയിലല്ല ഇരുവരും ഒരുമിക്കുന്നത്. അമേരിക്കന്‍ സ്‌റ്റേജ് ഷോ പര്യടനത്തിലാണ്. നാദിര്‍ഷ ആണ് ഷോയുടെ സംവിധായകന്‍. വിവാഹശേഷം ഇരുവരും ഒരുമിച്ച് പൊതുവേദിയിലെത്തുന്ന പരിപാടി കൂടി ആയിരിക്കും ഇത്. അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍ നടക്കുന്ന സ്‌റ്റേജ് ഷോയില്‍ സംഗീതവും കോമഡിയും നിറയും.

ദിലീപാണ് സംഘത്തെ നയിക്കുന്നത്. കാവ്യ മാധവനൊപ്പം, നമിത പ്രമോദ്, റിമി ടോമി, രമേഷ് പിഷാരടി തുടങ്ങി വലിയ സംഘവും അമേരിക്കന്‍ പര്യടനത്തിലുണ്ടാവും. കാവ്യ മാധവന്റെ നൃത്തം തന്നെയായിരിക്കും ഷോയുടെ ഹൈലൈറ്റ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

കാവ്യ മാധവൻ തിരിച്ചുവരുന്നു, ദിലീപിനൊപ്പം

SUMMARY: The moment actor Dileep and Kavya Madhavan entered wedlock, a lot of gossip mongering has been happening on social media about the actress taking a break from acting and from being a public figure.

Keywords: Dileep, Kavya Madhavan , Social media.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia