വിസ്മയക്കാഴ്ചകളൊരുക്കി ജംബോ സര്‍ക്കസ്
Nov 8, 2014, 18:55 IST
കാസര്‍കോട്:(www.kasargodvartha.com 08.11.2014) വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി ജംബോ സര്‍ക്കസ് കാസര്‍കോട്ട് ആരംഭിച്ചു. ആഫ്രിക്കന്‍-മണിപ്പൂര്‍ കലാകാരന്മാരുടെയും കലാകാരികളുടെയും മാസ്മരിക പരിപാടികളാണ് ജംബോ സര്‍ക്കസിനെ ആകര്‍ഷകമാക്കിക്കൊണ്ടിരിക്കുന്നത്.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പി.ബി.ഗ്രൗണ്ടില്‍ വെള്ളിയാഴ്ച വൈകിട്ട് ജനപ്രതിനിധികളടക്കമുള്ളവര്‍ക്ക് പ്രത്യേക ഷോ ഒരുക്കിയാണ് സര്‍ക്കസ് ആരംഭിച്ചത്. പ്രദര്‍ശന ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. ആഫ്രിക്കന്‍ കലാകാരന്മാരുടെ പ്രകടനം പോള്‍ ആക്രോബാറ്റിക്, ഹ്യൂമണ്‍ പിരമിഡ്, ജഗഌങ്, ഗ്ലോബിനുള്ളിലെ മൂന്നുപേരുടെ മോട്ടോര്‍സൈക്കിള്‍ അഭ്യാസപ്രകടനം എന്നിവ കാണികളെ വിസ്മയിപ്പിക്കുന്നു.
സാരി ആക്രോബാറ്റ്, സ്പ്രിങ് ബോര്‍ഡ് ആക്രോബാറ്റ്, റഷ്യന്‍ റോപ് ആക്രോബാറ്റ്, രാഹുല്‍ അവതരിപ്പിക്കുന്ന ഫയര്‍ ഡാന്‍സ്, സ്‌കേറ്റിംഗ്, ഫ്‌ലയിംഗ് ട്രപ്പീസില്‍, ഏറ്റവും ആകര്‍ഷകമായ ടു ആന്‍ഡ് ഹാഫ് പാസ്സിംഗ് എന്നിവയും മണിപ്പൂരി യുവതി-യൂവാക്കളുടെ കായിക പ്രകടനങ്ങളും അഭ്യാസങ്ങളുടെ മെയ് വഴക്കം, സ്‌കേറ്റിംങ്, വളര്‍ത്തുമൃഗങ്ങളുടെ അഭ്യാസ പ്രകടനം എന്നിവയും സര്‍ക്കസിലെ ആകര്‍ഷണീയമായ ഇനങ്ങളാണ്.
എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് നാലുമണിക്കും, വൈകിട്ട് ഏഴുമണിക്കുമായി മൂന്ന് പ്രദര്‍ശനങ്ങളാണ് ഉള്ളത്. ജംബോ സര്‍ക്കസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീഹരി, മണിപ്പൂരി താരങ്ങളായ ജോയ ചന്ദ്ര, അവസ്‌തേ, ഇഫാ, സൂസന്‍, സിംല, റംസാനിയ, ഫലിലി എന്നിവര്‍ സര്‍ക്കസ് പരിപാടികള്‍ വിശദീകരിച്ചു.
Photos: R.K.Kasaragod
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Kasaragod, Kerala, MLA, N.A.Nellikunnu, Entertainment, District Collector, Jumbo circus pitches tent in Kasaragod, digital sound system with the latest laser light system, horse riding performance by Russia-trained artistes, elephant acts, dog acts, Macaw, and Cockatoo acts are among the major highlights
Advertisement: